ജി​ല്ല​യി​ല്‍ 56123 പു​തു​വോ​ ട്ട​ര്‍​മാ​ര്‍
Tuesday, March 26, 2024 11:46 PM IST
കൊല്ലം :സ​മ്മ​തി​ദാ​നാ​വ​കാ​ശ വി​നി​യോ​ഗ​ത്തി​ലേ​ക്ക് അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​രെ ന​യി​ക്കാ​നാ​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് ജി​ല്ലാ തെര​ഞ്ഞ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കേ​ണ്ട​തി​ന്‍റ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ന്ന​വ​രു​ടെ എ​ണ്ണം​കൂ​ടു​ന്ന​ത് തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ജ​ന​കീ​യാ​ഭി​മു​ഖ്യ​ത്തി​നു​കൂ​ടി​യാ​ണ് തെ​ളി​വാ​കു​ന്ന​ത്. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലൂ​ടെ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ-​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ല​ക്ഷ്യം​കാ​ണു​ന്ന​ത്.

സ​മ്മ​തി​ദാ​ന അ​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തി​ലൂ​ന്നി​യ​ബോ​ധ​വ​ല്‍​ക്ക​ര​ണം, ര​ജി​സ്‌​ട്രേ​ഷ​ന്‍ ക്യാം​പ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സ്വീ​പിന്‍റെ​യും ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്നും വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ല്‍ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു ശേ​ഷം 56123 പേ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​ര്‌​ചേ​ര്‍​ത്തു. ജി​ല്ല​യി​ലാ​കെ 2103448 വോ​ട്ട​ര്‍​മാ​രാ​ണ് നി​ല​വി​ലു​ള്ള​ത്.

ആ​കെ വോ​ട്ട​ര്‍​മാ​രി​ല്‍ 1000355 പു​രു​ഷന്മാരും 1103074 സ്ത്രീ​ക​ളും 19 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രും. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ 20,329 പേ​ര്‍. 85 വ​യ​സിന് മു​ക​ളി​ലു​ള്ള 17939 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ല​യി​ല്‍ ഉ​ള്ള​ത്. ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത്-210229; കു​റ​വ് കൊ​ല്ല​ത്തും-170053.