മാ​ന​സി​കാ​രോ​ ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ചാ​ടി​യ ആ​ളെ പോ​ ലി​സ് പി​ടി​കൂ​ടി
Wednesday, March 27, 2024 11:56 PM IST
ച​വ​റ : തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ മോ​ഷ​ണ​ കേ​​സി​ലു​ള്‍​പ്പെ​ട്ട​യാ​ളെ പോ​ലി​സ് പി​ടി​കൂ​ടി. ച​വ​റ പ​ട്ട​ത്താ​നം ബി​നു ഭ​വ​ന​ത്തി​ല്‍ ബി​നു​വി​നെ​യാ​ണ് (23)ച​വ​റ പോ​ലി​സ് പി​ടി കൂ​ടി​യ​ത്. പോ​ലി​സ് പ​റ​യു​ന്ന​ത് ഇ​യാ​ള്‍ ശ​ങ്ക​ര​മം​ഗ​ലം എ​ല്‍പി സ്‌​കൂ​ളി​ല്‍ നി​ന്നും ടാ​പ്പ് മോ​ഷ്ടി​ച്ച​തി​ന്‍റെ പേ​രി​ല്‍ പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.​

കൊ​ല്ലം ജില്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലി​രി​ക്കെ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ബി​നു​വി​നെ അ​ധി​കൃ​ത​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എത്തിച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച മാ​ന​സി​ക കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ചാ​ടി​യ ബി​നു അ​വി​ടെ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​രം ച​വ​റ പോ​ലി​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ വെ​ച്ച് ബൈ​ക്കോ​ടി​ച്ച് വ​ന്ന ബി​നു​വി​നെ പി​ടികൂ​ടി പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ന് കൈ​മാ​റി.