ക​ശു​വ​ണ്ടി മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കും: എ​ൻ.കെ.​പ്രേ​മ​ച​ന്ദ്ര​ൻ
Wednesday, March 27, 2024 11:56 PM IST
കു​ണ്ട​റ :ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക​ശു​വ​ണ്ടി മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി. കു​ണ്ട​റ മേ​ഖ​ല​യി​ലെ വി​വി​ധ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ ക​ണ്ട് ഉ​റ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു എം​പി.

പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ ക​ശു​വ​ണ്ടി​യേ​യും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ​യും വ​ഞ്ചി​ച്ച സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ഈ ​ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി.​ബ​ഹു ഭൂ​രിപ​ക്ഷം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളും അ​ട​ച്ചി​ട്ട് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ​ല്ല​പ്പോ​ഴും അ​ർ​ഹ​മാ​യ കൂ​ലി​യൊ, വേത​ന​മൊ ന​ൽ​കു​മ്പോ​ൾ ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ളെ ക​മ്പ​ളി​ക്കു​ക മാ​ത്ര​മാ​ണ് ഈ ​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.

ചു​രു​ക്കം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ ​എ​സ്​ഐ പി​എ​ഫ് വേ​തന​ങ്ങ​ൾ​ക്ക് വേ​ണ്ടി പാ​ർ​ല​മെ​ന്‍റിൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ പി​ന്നീ​ട് പു​ന​സ്ഥാ​പി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും എം ​പി പ​ങ്ക് വ​ച്ചു. കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി സ്വ​കാ​ര്യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി എം​പിസം​വ​ദി​ച്ചു.