ബോ​ർ​ഡി​ൽത​ട്ടി റോ​ഡി​ലേ​യ്ക്ക് തെറിച്ചുവീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Thursday, March 28, 2024 10:50 PM IST
കൊ​ട്ടി​യം: റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡി​ൽത​ട്ടി റോ​ഡി​ലേ​ക്ക് വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. ത​ഴു​ത്ത​ല സു​നി​ൽ ഭ​വ​നി​ൽ ക്ലീ​റ്റ​സ്-ഡെ​യ് സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​നി​ൽ (41 ) ആ​ണ് മ​രി​ച്ച​ത്.

ചൊ​വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ത​ഴു​ത്ത​ല വൈ​ദ്യ​ശാ​ല മു​ക്കി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടി​യ​ത്തുനി​ന്നും ത​ഴു​ത്ത​ല​യി​ലേ​ക്ക് ബു​ള്ള​റ്റ് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന സു​നി​ൽ റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും ഈ ​സ​മ​യം അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ സു​നി​ലി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ത​ന്നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ട്ടി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഭാ​ര്യ രേ​ഷ്മ (കൊ​ട്ടി​യം ഓ​ക്സി​ലി​യം സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: സെ​റീ​ന, സെ​റി​ൻ.