ഇ​ട​തു​മു​ന്ന​ണി തെര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Thursday, March 28, 2024 11:47 PM IST
ചി​റ​ക്ക​ര : ഇ​ട​തു​മു​ന്ന​ണി ചി​റ​ക്ക​ര ബൂ​ത്ത് ത​ല തെര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ജി.എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു

സിപിഐ ​ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കെ. ​രാ​ജു​ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആർ.അ​നി​ൽ​കു​മാ​ർ, സിപിഎം ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​ര​ഘു​നാ​ഥ​ൻ, റ്റി. ​ആ​ർ.​ദി​പു, ഇ​ട​തു​മു​ന്ന​ണി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ജ​യി​ൻ​കു​മാ​ർ, ജി.​എ​സ്. ഷി​ബു, വാ​ർ​ഡ് മെ​മ്പ​ർ വി​നി​താ​ദി​പു, കെ.പി ഗോ​പാ​ല​ൻ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ബി​നു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബൂ​ത്ത് ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​ക​ളാ​യി റ്റി.​ആ​ർ. ദി​പു, ഗോ​പി​നാ​ഥ​ൻ പി​ള്ള എ​ന്നി​വ​രേ​യും പ്ര​സി​ഡ​ന്‍റാ​യി ബി​നു, സെ​ക്ര​ട്ട​റി​യാ​യി അ​നി​ൽ​കു​മാ​ർ ആ​ർ. എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സ് സിപിഎം ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​ര​ഘു​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.