എ​ൻ.​വി​ജ​യ​ൻപി​ള്ള സ്മാ​ര​ക അ​ഖി​ലേ​ന്ത്യ​ ഫു​ട്ബോ​ ൾ മേള
Thursday, March 28, 2024 11:47 PM IST
പ​ന്മ​ന: മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ മു​ൻ എംഎൽഎ എൻ.വി​ജ​യ​ൻ പി​ള്ള​യു​ടെ​യും മ​ന​യി​ൽ വാ​ഴ​തെ​ക്ക​തി​ൽ അ​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റേയും സ്മ​ര​ണാ​ർ​ഥം ​ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫ്ള​ഡ് ലൈ​റ്റ് ഫു​ട്ബോ​ൾ മേ​ള - പ​ന്തോ​ട്ടം 24, സീ​സ​ൺ 2ന്‍റെ ​ഭാ​ഗ​മാ​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന ഫ​ണ്ട് ധ​ന​ശേ​ഖ​ര​ണം എ​ൻ. കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി പ​ന്മ​ന മ​ന​യി​ൽ അ​ജി​ത് ഭ​വ​ന​ത്തി​ൽ ജെ.​സു​രേ​ന്ദ്ര​നി​ൽ നി​ന്ന് ആ​ദ്യ സം​ഭാ​വ​ന ഏ​റ്റു വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എംഎഫ്എ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്മ​ന ബാ​ല​ക്യ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.സി. ​പി. സു​ധീ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ബി​ജു ക​ണ്ണ​ങ്ക​ര, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ക്കിം​ങ്ങ് ചെ​യ​ർ​മാ​ൻ സി. ​മ​നോ​ജ് കു​മാ​ർ, എ. ​ആ​ഷിം, മ​ൺ​സൂ​ർ. എ,​നൗ​ഷാ​ദ് ചെ​ങ്ങ​ഴ​ത്ത്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എ​ൻ.​ഉ​പേ​ന്ദ്ര​ൻ, സ​ജി​ത് എ​സ്.,സു​ഹൈ​ൽ, അ​യൂ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.