മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ശാ​സ്ത്രീ​യ​മാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം: എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ
Monday, July 22, 2019 12:42 AM IST
കൊ​ല്ലം: സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ചി​കി​ത്സ​ചി​കി​ൽ​സേ​ത​ര വി​ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ​മാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മേ​ഖ​ലാ കൃ​ത്രി​മ ബീ​ജാ​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ച് വ​കു​പ്പി​നെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (​കെഎ​ൽ​ഐഎ) അ​റു​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​നം കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു എംപി.
ക്ഷീ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പ​ടെ മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് വേ​ണ്ടി സാ​ധ്യ​മാ​യ​താ​യെ​ല്ലാം ചെ​യ്യു​വാ​ൻ കേ​ന്ദ്ര സം​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് അ​ൽ​ഫോ​ൺ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ല്ലം മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ: ​പി.​സി. സു​നി​ൽ​കു​മാ​ർ, കൊ​ല്ലം ഡെ​പ്യു​ട്ടി മേ​യ​ർ വി​ജ​യാ ഫ്രാ​ൻ​സി​സ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ​ളി​മോ​ൾ പി. ​ജോ​ർ​ജ്, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ റീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

​പരാ​തി പ​രി​ഹാ​ര
അ​ദാ​ല​ത്ത് 29ന്

കൊല്ലം: ​ജി​ല്ലാ ക​ളക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജി​ല്ലാ ക​ളക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ 29ന് ​രാ​വി​ലെ 10 മു​ത​ല്‍ കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ക്കും.