ച​ക്ക മ​ഹോ​ത്സ​വം ഇ​ന്നു​മു​ത​ൽ കു​ണ്ട​റ​യി​ൽ
Wednesday, August 14, 2019 11:00 PM IST
കു​ണ്ട​റ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സ്വാ​ദി​ഷ്ട വി​ഭ​വ​ങ്ങ​ളു​മാ​യി ച​ക്ക മ​ഹോ​ത്സ​വം ഇ​ന്നു​മു​ത​ൽ കു​ണ്ട​റ മു​ക്ക​ട​യി​ൽ ആ​രം​ഭി​ക്കും. ഇ​ന്ന് രാ​വി​ലെ 11ന് ​കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഓ​ൾ കേ​ര​ള ജാ​ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​നും ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് ച​ക്ക മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ്.
ച​ക്ക​യു​ടെ നൂ​റി​ൽ​പ്പ​രം ഉ​ല്പ​ന്ന​ങ്ങ​ൾ മേ​ള​യി​ലെ​ത്തും. ജാ​തി​ക്ക, നെ​ല്ലി​ക്ക തു​ട​ങ്ങി​യ പ​രി​ശു​ദ്ധ​മാ​യ തേ​നും മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ല്പ​ന്ന​ങ്ങ​ളും ഖാ​ദി ബോ​ർ​ഡി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന യൂ​ണി​റ്റു​ക​ളു​ടെ ഉ​ല്പ​ന്ന​ങ്ങ​ളും നി​ര​വ​ധി കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും കി​ച്ച​ൻ ടൂ​ൾ​സു​മൊ​ക്കെ ഈ ​മേ​ള​യി​ൽ ല​ഭ്യ​മാ​ണ്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​യി വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ ഷീ​ജ റെ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.