കാ​ൻ​സ​ർ ചി​കി​ത്സ​ക്ക് ക​രു​തി​യി​രു​ന്ന​ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി
Wednesday, August 14, 2019 11:30 PM IST
ശാ​സ്താം​കോ​ട്ട:​ പ​ള​ളി​ശേരി​ക്ക​ൽ കി​ഴ​ക്ക് വ​ല്യ​ത്ത് വീ​ട്ടി​ൽ അ​ന​സ് - റ​ജീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​സി​ഫ​ലി (നാല്) യു​ടെ കാ​ൻ​സ​ർ ചി​കി​ൽ​സ​ക്കാ​യി ക​രു​തി​യി​രു​ന്ന​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ഇ​വ​ർ ന​ൽ​കി​യി​രു​ന്നു.​
ഇ​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി നേ​രി​ട്ട് വി​ളി​ച്ച് ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​യി അ​റി​യി​ച്ചു.​ മ​റ്റു​ള്ള​വ​ർ ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ഹാ​യ​ത്തി​ന്‍റെ ബാ​ക്കി വ​ന്ന​ തു​ക ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​നൗ​ഷാ​ദി​ന് കൈ​മാ​റു​ക​യും ചെ​യ്തു.​ ടൗ​ൺ വാ​ർ​ഡ് അം​ഗം എ​സ് ദി​ലീ​പ് കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജ​ൻ ആ​ചാ​രി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പി.​ബി ജി ​എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്.