എ​സ്ബി​ഐ വ്യ​വ​സാ​യ സം​രം​ഭ​ക മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, August 18, 2019 11:26 PM IST
കൊല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം ബീ​ച്ച് ഹോ​ട്ട​ലി​ൽ ന​ട​ന്ന മീ​റ്റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​ശി​വ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ശ​ശീ​ന്ദ്ര​ൻ​പി​ള്ള, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ർ ദി​നേ​ശ്, റീ​ട്ടെ​യ്ൽ മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

യു​വ​ജ​ന​വാ​രം ആരംഭിച്ചു

പു​ന​ലൂ​ർ: പു​ന​ലൂ​ർ കു​തി​ര​ച്ചി​റ ഹോ​ളി ട്രി​നി​റ്റി സിഎ​സ്​ഐ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ യു​വ​ജ​ന വാ​രാ​ഘോ​ഷം തുടങ്ങി.
25 വ​രെ ന​ട​ക്കും.​ ​ഇ​ട​വ​ക വി​കാ​രി റ​വ:​കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ​ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന സ​ഞ്ചാ​ര സു​വി​ശേ​ഷ സം​ഘ​മാ​യ ദി​വ്യ​ദൂ​ത് ഗോ​സ്പ​ൽ ടീം ​നേ​തൃ​ത്വം ന​ൽ​കും.​
25 ലെ ​ഞാ​യ​ർ ആ​രാ​ധ​ന​യ്ക്ക് യു​വ​ജ​ന പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.​ ക​ണ്ണ​മൂ​ല വൈ​ദി​ക സെ​മി​നാ​രി വി​ദ്യാ​ർ​ഥി ഷി​ബി​ൻ ബാ​ബു ഉ​റു​കു​ന്ന് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.