ദേ​ശീ​യ​പാ​ത വി​ക​സ​നം: ഹി​യ​റിം​ഗ് ന​ട​ത്തി
Monday, August 19, 2019 10:53 PM IST
കൊല്ലം: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി സ്‌​പെ​ഷല്‍ ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍ ആ​ര്‍. സു​മീ​ത​ന്‍​പി​ള്ള ഹി​യ​റിം​ഗ് ന​ട​ത്തി. മൂ​ന്ന് (​എ) വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യൂ​ണി​റ്റ് ന​മ്പ​ര്‍ മൂ​ന്ന് കാ​വ​നാ​ട് കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള​വ​രു​ടെ പ​രാ​തി​യാ​ണ് നേ​രി​ട്ടു​ള്ള ഹി​യ​റിം​ഗി​ല്‍ പ​രി​ഗ​ണി​ച്ച​ത്.
78 പ​രാ​തി​ക്കാ​ര്‍ ഹാ​ജ​രാ​യി. 87 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​ലൈ​ന്‍​മെ​ന്‍റ്, മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള​താ​യി​രു​ന്നു ഭൂ​രി​പ​ക്ഷം പ​രാ​തി​ക​ളും. കാ​വ​നാ​ട് സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ഉ​ഷാ​കു​മാ​രി, വാ​ല്യു​വേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സു​ജാ​മേ​രി, റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി​ന്ധു, അ​ശോ​ക​ന്‍, അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത ഹി​യ​റിം​ഗ് ഇന്ന ്ചാ​ത്ത​ന്നൂ​ര്‍ സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
സ്ഥ​ല​മെ​ടു​പ്പ് ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നേ​രി​ട്ടു​ള്ള ഹി​യ​റിം​ഗ് ന​ട​ത്തി​യ​ത്. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

വാ​ഹ​ന ലേ​ലം 30ന്

കൊ​ല്ലം: എ​ക്‌​സൈ​സ് ഡി​വി​ഷ​നി​ല്‍ വി​വി​ധ അ​ബ്കാ​രി കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടി​യ 23 വാ​ഹ​ന​ങ്ങ​ള്‍ 30ന് ​രാ​വി​ലെ 11ന് ​ചി​ന്ന​ക്ക​ട എ​ക്‌​സൈ​സ് കോം​പ്ല​ക്‌​സി​ല്‍ ലേ​ലം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2745648 ന​മ്പ​രി​ലും വി​വി​ധ എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ലും ല​ഭി​ക്കും.