ദു​രി​താ​ശ്വാ​സം; അ​ടി​യ​ന്തി​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണമെന്ന്
Tuesday, August 20, 2019 10:43 PM IST
ശാ​സ്താം​കോ​ട്ട: ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​ങ്ങ​ളാ​യി കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​ഞ്ഞി​രു​ന്ന ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​ർ എ​സ് പി ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഉ​ല്ലാ​സ്കോ​കോ​വൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ധി​കൃ​ത​രു​ടെ നി​ർ​ദേശ​പ്ര​കാ​രം ക്യാ​മ്പ് പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ല വീ​ടു​ക​ളി​ലെ​യും പ​രി​സ​ര​ങ്ങ​ൾ ഇ​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ് താ​മ​സ യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ഇ​നി​യും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നും, ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി തൊ​ഴി​ൽ ന​ഷ്ട്ട​പ്പെ​ട്ട ഇ​വ​ർ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നും ഉ​ല്ലാ​സ് കോ​വൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.