മു​ട​ങ്ങി​ക്കി​ട​ന്ന പ​ത്ത​നാ​പു​രം റ​ബര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു
Sunday, September 8, 2019 11:30 PM IST
കൊല്ലം: മു​ട​ങ്ങി​ക്കി​ട​ന്ന പ​ത്ത​നാ​പു​രം റ​ബര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി അ​റി​യി​ച്ചു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി​യും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് നി​ര്‍​മ്മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.
കി​ന്‍​ഫ്ര​യു​ടേ​യും റ​ബര്‍ ബോ​ര്‍​ഡി​ന്‍റേ​യും സം​യു​ക്ത സം​രം​ഭ​മാ​യി ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ പി​റ​വ​ന്തൂ​രി​ലെ മു​ക്ക​ട​വി​ലാ​ണ് റ​ബര്‍ പാ​ര്‍​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്. യുപിഎ സ​ര്‍​ക്കാ​രി​ല്‍ കേ​ന്ദ്ര തൊ​ഴി​ല്‍ വ​കു​പ്പ് സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ ആ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് റ​ബര്‍ പാ​ര്‍​ക്ക് എ​ന്ന ആ​ശ​യ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്.
2013 ല്‍ ​അ​ന്ന​ത്തെ കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി ആ​ന​ന്ദ് ശ​ര്‍​മ്മ റ​ബര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മ്മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. എ​ന്നാ​ല്‍ ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്താ​ണ് പാ​ര്‍​ക്ക് നി​ര്‍​മ്മി​ക്കു​ന്ന​ത് എ​ന്ന കാ​ര​ണ​ത്താ​ല്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു.
40 ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് റ​ബര്‍ പാ​ര്‍​ക്ക് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ന്ന പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​ടു​വി​ല്‍ നി​ര്‍​മ്മാ​ണ​യോ​ഗ്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ 20 ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച​ത്.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ശ്ര​മം ഫ​ലം കാ​ണു​ക​യാ​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 23 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും വൈ​ദ്യു​തി​യും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
പു​ന​ലൂ​ര്‍ പേ​പ്പ​ര്‍ മി​ല്‍ (ട്രാ​വ​ന്‍​കൂ​ര്‍ പ്ലൈ​വു​ഡ് ഫാ​ക്ട​റി) പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് റ​ബര്‍ പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളും മ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റു​ന്ന പ​ണി​ക​ള്‍ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഭൂ​മി നി​ര​പ്പാ​ക്കി നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ള്‍ നി​ര്‍​മ്മി​ക്കും.
ഇ​തി​ന​കം 20 വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​വാ​ന്‍ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് പ്ലോ​ട്ട് തി​രി​ച്ച് സ്ഥ​ലം കൈ​മാ​റും. ഇ​പ്പോ​ള്‍ നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച​തി​ന്‍റെ ബാ​ക്കി 20 ഏ​ക്ക​ര്‍ കൂ​ടി ല​ഭ്യ​മാ​ക്കി ഭാ​വി​യി​ല്‍ റ​ബര്‍ പാ​ര്‍​ക്ക് പൂ​ര്‍​ണതോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി പ​റ​ഞ്ഞു.
400 പേ​ര്‍​ക്ക് നേ​രി​ട്ടും 600 പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സം​രം​ഭ​ത്തി​നു​ണ്ട്.
റ​ബര്‍ പാ​ര്‍​ക്ക് എംഡി ജെ.​കൃ​ഷ്ണ​കു​മാ​ര്‍, മാ​നേ​ജ​ര്‍ ബി​ജു പൗ​ലോ​സ്, കിന്‍​ഫ്ര മാ​നേ​ജ​ര്‍ അ​മ്പി​ളി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​ആ​ര്‍ റ​ജി​കു​മാ​ര്‍, ജെ​സി തോ​മ​സ് എ​ന്നി​വ​രും എം.​പി​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.