നീ​രാ​വി​ൽ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്
Sunday, September 15, 2019 12:52 AM IST
കൊ​ല്ലം: പെ​രി​നാ​ട് നീ​രാ​വി​ൽ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഗ്ര​ന്ഥ​ശാ​ല മു​റ്റ​ത്തെ ക​ൽ​വി​ള​ക്കി​ൽ ഗ്രാ​മ​ദീ​പം തെ​ളി​ക്ക​ൽ, തു​ട​ർ​ന്ന് ന​വോ​ദ​യം വ​നി​താ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന വ​നി​താ സം​ഗ​മം സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ബേ​ബി ഭാ​സ്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എ​ൻ.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും മു​ൻ മ​ന്ത്രി എം.​എ.​ബേ​ബി നി​ർ​വ​ഹി​ക്കും.പു​ന​ർ​നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ സ​മ​ർ​പ്പ​ണ​വും പ്ര​ഫ.​ക​ല്ല​ട രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക അ​വാ​ർ​ഡു​ദാ​ന​വും കെ.​സോ​മ​പ്ര​സാ​ദ് എം​പി നി​ർ​വ​ഹി​ക്കും. ഹം​ദാ സ്മാ​ര​ക അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ന​ട​ത്തും.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ആ​ർ.​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 6.30ന് ​ന​വോ​ദ​യം ക​ലാ​വേ​ദി അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.

രാ​ത്രി 7.30ന് ​സാം​സ്കാ​രി​ക വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​രു​പ​തം​ഗ രാ​ജ​സ്ഥാ​ൻ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​നൃ​ത്തം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.