ത​ങ്ക​ശേ​രി​യി​ൽ നി​ന്നും വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​നും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Sunday, September 15, 2019 11:02 PM IST
ച​വ​റ: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വും എ​ട്ട് ടാ​ങ്ക് ഇ​ന്ധ​ന​വും മോ​ഷ​ണം പോ​യ​തി​നു പി​ന്നാ​ലെ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ ഘ​ടി​പ്പി​ച്ച എ​ൻ​ജി​നും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ പ​ന​മൂ​ട്ടി​ൽ വി​നോ​ദി​ന്‍റെ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ നി​ന്നു​മാ​ണ് എ​ൻ​ജി​ൻ മോ​ഷ​ണം പോ​യത്.
13 ന് ​രാ​വി​ലെ മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞ് ത​ങ്ക​ശേരി​യി​ൽ വ​ള്ളം കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 14 ന് ​രാ​വി​ലെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി എ​ത്തു​മ്പോഴാ​ണ് എ​ൻ​ജി​ൻ മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്. ഏ​ക​ദേ​ശം 130000 രൂ​പ​യോ​ളം ന​ഷ്ട്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. ഒ​രു ദി​വ​സം ത​ന്നെ​യാ​ണ് വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്നാ​യി വ​ള്ള​വും എ​ൻ​ജി​നും മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്