ശാ​സ്ത്രീ​യ പ​ഠ​നം അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്രം വ്യ​വ​സാ​യം തു​ട​ങ്ങാം: ജി​ല്ലാ ക​ളക്ട​ര്‍
Monday, September 16, 2019 10:57 PM IST
ൊകൊല്ലം: ശാ​സ്ത്രീ​യ പ​ഠ​നം അ​ടി​സ്ഥാ​ന​മാ​ക്കി ആ​ശ​ങ്ക​ക​ള്‍​ക്കി​ട ന​ല്‍​കാ​തെ വേ​ണം പി​റ​വ​ന്തൂ​രി​ല്‍ പു​തി​യ വ്യ​വ​സാ​യ സം​രം​ഭം തു​ട​ങ്ങാ​നെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റിന്‍റെ നി​ര്‍​ദ്ദേ​ശം. പ​ത്താ​നാ​പു​രം താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്താ​യ സ​മാ​ശ്വാ​സ​ത്തി​ലാ​ണ് പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ക​ള​ക്ട​റു​ടെ ന​ട​പ​ടി.
അ​ന്ത​രീ​ക്ഷ വാ​യു​വി​ല്‍ നി​ന്ന് ജ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​രാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഗു​ണ-​ദോ​ഷ​ങ്ങ​ള്‍ പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ടി​കെഎം ​എ​ൻജിനീ​യ​റിം​ഗ് കോ​ളേ​ജി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.
ഗ​ള്‍​ഫി​ല്‍ മ​ര​ണ​പ്പെ​ട്ട ഭ​ര്‍​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ സം​സ്‌​ക​രി​ച്ച് ആ​റ് മാ​സം പി​ന്നി​ട്ടി​ട്ടും മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഭാ​ര്യ അ​ദാ​ല​ത്തി​ലെ​ത്തി. ല​ഭി​ക്കേ​ണ്ട അ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. മ​രി​ച്ച വ്യ​ക്തി​യു​ടെ പാ​സ്‌​പോ​ര്‍​ട്ടി​ലെ പേ​രും മ​റ്റു രേ​ഖ​ക​ളി​ലെ പേ​രും ത​മ്മി​ലെ വ്യ​ത്യാ​സ​മാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് ത​ട​സ​മാ​കു​ന്ന​ത് എ​ന്നും പ​രാ​തി​യി​ലു​ണ്ട്. മ​രി​ച്ച വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് പേ​രി​ലെ അ​വ്യ​ക്ത​ത നീ​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​സ്ഐ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
വ​ഴി കൈ​യേ​റ്റം, ക​രം അ​ട​യ്ക്കു​ന്ന​തി​ലെ ത​ട​സം, ഭൂ​മി പ​തി​ച്ചു കി​ട്ടു​ന്ന​തി​നു​ള്ള വി​ഷ​മ​ത​ക​ള്‍ തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​യി​രു​ന്നു കൂ​ടു​ത​ലും. 42 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​വ​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.
പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍​മാ​രാ​യ എം.​എ.റ​ഹിം, ആ​ര്‍.ഐ.​ജ്യോ​തി​ല​ക്ഷ്മി, ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ കെ.​ആ​ര്‍. മി​നി, കെ.​എ​സ്.ന​സി​യ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എം ​റ​ഹിം, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.