വി​ധി​ന്യാ​യ​ങ്ങ​ളി​ല്‍ പ്രൊ​ബേ​ഷ​ന്‍ നി​യ​മം പ​രി​ഗ​ണി​ക്ക​ണം: ജി​ല്ലാ ജ​ഡ്ജി
Thursday, September 19, 2019 10:32 PM IST
കൊല്ലം: പ്ര​തി​യു​ടെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ന​ല്ല​ന​ട​പ്പി​ന് അ​വ​സ​രം ന​ല്‍​കേ​ണ്ട​തു​ണ്ട്. വി​ധി​ന്യാ​യ​ങ്ങ​ളി​ല്‍ അ​ര്‍​ഹ​മാ​യ​വ​യ്‌​ക്കെ​ല്ലാം ന​ല്ല​ന​ട​പ്പ് നി​യ​മം (പ്രൊ​ബേ​ഷ​ന്‍ നി​യ​മം) ബാ​ധ​ക​മാ​ക്കാ​ന്‍ ന്യാ​യാ​ധി​പന്മാ​ര്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. പ്രൊ​ബേ​ഷ​ന്‍ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന 'നേ​ര്‍​വ​ഴി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ ജി​ല്ലാ ജ​ഡ്ജി എ​സ്. എ​ച്ച് പ​ഞ്ചാ​പ​കേ​ശ​നാ​ണ് ഇ​തു പ​റ​ഞ്ഞ​ത്.

പാ​പ​ത്തെ വെ​റു​ക്കു​ക, പാ​പി​യെ വെ​റു​ക്കാ​തി​രി​ക്കു​ക എ​ന്ന അ​ടി​സ്ഥാ​ന ത​ത്വ​ത്തി​ല്‍ ഊ​ന്നി​യാ​ണ് പ്രൊ​ബേ​ഷ​ന്‍ ഓ​ഫ് ഒ​ഫ​ന്‍റേ​ഴ്സ് ആ​ക്ട് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ്ര​തി​യു​ടെ സാ​ഹ​ച​ര്യം കൂ​ടി വി​ധി​ന്യാ​യ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഈ ​നി​യ​മ​ത്തി​ന് പ്ര​സ​ക്തി​യേ​റു​ന്ന​ത്.

ജ​യി​ല്‍ ശി​ക്ഷ​യ്ക്ക് പ​ക​രം കു​റ്റ​ത്തി​ന്‍റെ സാ​ഹ​ച​ര്യം, ഉ​ദ്ദേ​ശ​ല​ക്ഷ്യം, പ്ര​തി​യു​ടെ സ്വ​ഭാ​വ - വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ള്‍ തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്ത് താ​ല്‍​ക്കാ​ലി​ക​മാ​യി ശി​ക്ഷ മാ​റ്റി​വ​യ്ക്കാം. ഇ​ങ്ങ​നെ ന​ല്ല​ന​ട​പ്പി​ന് വി​ധേ​യ​മാ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ് പ്രൊ​ബേ​ഷ​ന്‍ നി​യ​മ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ​യും ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പോ​ലീ​സ് ക്ല​ബ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ര​വൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ അ​ഡൈ്വ​സ​റി ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​പി കു​റു​പ്പ് അ​ധ്യ​ക്ഷ​നാ​യി.

വ്യ​ക്തി​പ​രി​വ​ര്‍​ത്ത​ന സി​ദ്ധാ​ന്ത​വും പ്രൊ​ബേ​ഷ​ന്‍ സം​വി​ധാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ജ​യി​ല്‍ മു​ന്‍ ഡി​ജി​പി അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​ര്‍​വ​ഴി പ​ദ്ധ​തി​യും പ്രൊ​ബേ​ഷ​ന്‍ സം​വി​ധാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ അ​സി​സ്റ്റ​ന്റ് റോ​യി ഡേ​വി​ഡ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ല്‍​കി വ​രു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളെ​യും സ്‌​കീ​മു​ക​ളെ​യും കു​റി​ച്ച് പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് അ​ഴൂ​ര്‍ ശി​വ​കു​മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. അ​ഡീ​ഷ​ണ​ല്‍ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​എ​സ് സു​രേ​ഷ് കു​മാ​ര്‍ പ്ലീ​ന​റി സെ​ക്ഷ​ന്‍ ന​യി​ച്ചു. നി​യ​മ വി​ദ്യാ​ര്‍​ഥി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി​ജു ബെ​ന്‍, ജി​ല്ലാ ജ​യി​ല്‍ സൂ​പ്ര​ണ്ട് ജി. ​ച​ന്ദ്ര​ബാ​ബു, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മ​നോ​ജ് ശ്രീ​ധ​ര്‍, പ്രൊ​ബേ​ഷ​ന്‍ അ​ഡൈ്വ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ആ​ര്‍. എ​സ്. രാ​ഹു​ല്‍, എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ്രസംഗിച്ചു.