അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രാ​നൊ​രു​ങ്ങി ന​ഗ​രം
Saturday, September 21, 2019 11:46 PM IST
കൊല്ലം: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രാ​ന്‍ ഒ​രു​ങ്ങി കൊ​ല്ലം ന​ഗ​രം. കാ​ല്‍ നൂ​റ്റാ​ണ്ട് മു​ന്നി​ല്‍ ക​ണ്ടു​ള്ള വി​ക​സ​ന സാ​ധ്യ​ക​ളാ​ണ് കോ​ണ്‍​ക്ലേ​വ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി, ടൂ​റി​സം, ഫി​ഷ​റീ​സ്, പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യം എ​ന്നീ മേ​ഖ​ല​ക​ളെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള വി​ക​സ​ന രൂ​പ​രേ​ഖ​യാ​ണ് ത​യ്യാ​റാ​കു​ന്ന​ത്.

ന​ഗ​ര​ഹൃ​ദ​യ​മാ​യ ചി​ന്ന​ക്ക​ട​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നാ​യി മ​ള്‍​ട്ടി പാ​ര്‍​ക്കി​ങ് സം​വി​ധാ​നം വ​രു​ന്നു. ടൂ​റി​സം മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ വ​ള​രെ മു​ന്നി​ലാ​യ​തി​നാ​ല്‍ ക​യ​റ്റു​മ​തി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കും. എ​ക്‌​സ്‌​പോ​ര്‍​ട്ടി​ങ് ഹ​ബ് ആ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

2020തോ​ട് കൂ​ടി കൊ​ല്ലം തോ​ട് വ​ഴി​യു​ള്ള ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്‌​ല മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ട് വ​ച്ചു. കൊ​ല്ലം തോ​ട് മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ഇ​തു​വ​ഴി നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ത്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാം.

പാ​ര്‍​വ​തി​മി​ല്ല്, ആ​ശ്ര​മം, ആ​ണ്ടാ​മു​ക്കം, എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ടു​ക​യ​റി​യ ഇ​ട​ങ്ങ​ളെ എ​ങ്ങ​നെ ഫ​ല​വ​ത്താ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തും ച​ര്‍​ച്ച ചെ​യ്തു.മ​ണ്‍​ട്രോ​തു​രു​ത്തി​ലെ ക​ണ്ട​ല്‍ കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി​തി​നാ​ല്‍ വ​ന്‍​കി​ട നി​ര്‍​മ്മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം എ​ന്നാ​ണ് പൊ​തു​അ​ഭി​പ്രാ​യം.

ന​ഗ​ര​ത്തി​ന്‍റെ ജ​ല​സാ​മീ​പ്യം പ​രി​ഗ​ണി​ച്ച് ക്ലീ​ന്‍ സി​റ്റി എ​ന്ന​തി​നൊ​പ്പം ബ്ലു ​സി​റ്റി​യി​ലേ​ക്കും കൂ​ടി മാ​റ​ണം. അ​ഷ്ട​മു​ടി കാ​യ​ല്‍ , ശാ​സ്താം​കോ​ട്ട ത​ടാ​കം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പ് വ​രു​ത്ത​ണം. രാ​ജ്യ​ത്തി​നു അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള 60 അ​ര്‍​ബ​ന്‍ ഡി​സൈ​ന​ര്‍​മാ​രാ​ണ് കോ​ണ്‍​ക്ലേ​വി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.