വാ​ക്ക് ഇ​ന്‍ ഇന്‍റ​ര്‍​വ്യൂ നാളെ
Saturday, September 21, 2019 11:50 PM IST
കൊല്ലം: ​ഫി​ഷ​റീ​സ് വ​കു​പ്പ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും. അ​ഭി​മു​ഖം നാളെ ​ന​ട​ക്കും. അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും സോ​ഷ്യ​ല്‍ വ​ര്‍​ക്ക്/​സോ​ഷേ്യാ​ള​ജി/​സൈ​ക്കോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പ്രാ​യം 22നും 45​നും ഇ​ട​യി​ല്‍. എംഎ​സ് ഓ​ഫീ​സ്, കെ ​ജി ടി ​ഇ/​വേ​ഡ് പ്രോ​സ​സിം​ഗ്(​ഇം​ഗ്ലീ​ഷും മ​ല​യാ​ള​വും)/​പിജിഡിസിഎ എ​ന്നി​വ അ​ധി​ക യോ​ഗ്യ​താ​യി ക​ണ​ക്കാ​ക്കും.

രാ​വി​ലെ 10.30ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന വാ​ക്ക് ഇ​ന്‍ ഇന്‍റ​ര്‍​വ്യൂ​വി​ല്‍ പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. സോ​ഷ്യ​ല്‍ മൊ​ബി​ലൈ​സേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2792850 ന​മ്പ​രി​ല്‍ ല​ഭി​ക്കും.