കേ​ര​ള​വും ചൈ​ന​യും വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ വ​ലി​യ ചേ​ർ​ച്ച​യി​ൽ: പൊ​തു​വി​ദ്യാ​ഭ്യാസ സെ​ക്ര​ട്ട​റി
Sunday, October 13, 2019 12:12 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​വും ചൈ​ന​യും വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ വ​ലി​യ ചേ​ർ​ച്ച​യി​ലാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാസ വ​കു​പ്പ് സെ​ക്ര​ട്ട​റി എ.​ഷാ​ജ​ഹാ​ൻ അഭിപ്രായപ്പെട്ടു. പു​ത്തൂ​ർ പാ​ങ്ങോ​ട് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റ് പു​ത്തൂ​ർ ഓ​ട്ടി​സം സെ​ന്‍ററി​ൽ ന​ട​പ്പാ​ക്കി​യ ശ്രേ​ഷ്ഠ ബാ​ല്യം പ​ദ്ധ​തി​യു​ടെ സ​മ​ർ​പ്പ​ണം നിർവഹിച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്തി​ടെ ചൈ​ന സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ ന​മു​ക്കും അ​വ​ർ​ക്കും ത​മ്മി​ലു​ള്ള സാ​മ്യ​ത മ​ന​സി​ലാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തീ​ർ​ത്തും വി​ഭി​ന്ന​മാ​ണെ​ങ്കി​ലും കേ​ര​ള​വു​മാ​യി സാ​മ്യ​ത കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ ന​മു​ക്ക് അ​വ​രി​ൽ നി​ന്നും പ​ഠി​ക്കാ​നും ഏ​റെ​യു​ണ്ട്. മൂ​ന്നാം വ​യ​സി​ൽ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ൾ ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളും മ​ന​സി​ലാ​ക്കു​ക​യാ​ണ്.

മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് അ​വ​ർ ബാ​ല്യ​ത്തി​ൽ​ത്ത​ന്നെ പ്രാ​പ്ത​രാ​കു​ന്നു​വെ​ന്ന് സാ​രം. തൊ​ഴി​ൽ അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ അ​വി​ടു​ത്തെ ചെ​റു​പ്പ​ക്കാ​ർ ന​ട​ത്തു​ക​യും അ​ത് ഉ​ത്പ​ന്ന​ങ്ങ​ളാ​യി ന​മു​ക്കി​ട​യി​ലേ​ക്ക് എ​ത്തു​ക​യു​മാ​ണ്. ‌

അ​വി​ടെ ക​ണ്ട​തൊ​ക്കെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക് പ​ക​ർ​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും ന​മ്മു​ടെ കു​ട്ടി​ക​ളും തൊ​ഴി​ൽ അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടി സ്വ​യം​പ​ര്യാ​പ്ത​ത​യോ​ടെ സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങ​ണ​മെ​ന്നും എ.​ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഓ​മ​നാ ശ്രീ​റാ​മി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശ​ശി​കു​മാ​ർ ക​ളി​ക്കോ​പ്പു​ക​ളു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തി. വിഎ​ച്ച്എ​സ്ഇ റീ​ജി​യ​ണ​ൽ അ​സി.​ഡ​യ​റ​ക്ട​ർ കു​ര്യ​ൻ.​എ.​ജോ​ൺ മി​ക​ച്ച വോ​ള​ന്‍റിയ​ർ​മാ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി.

എ​ൻഎ​സ്എ​സ് റീ​ജി​യ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​രാ​ജാ​ലാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ന്ധു പ്ര​ഭാ​ക​ർ, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, എ​ൻ​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഐ.​ജ്യോ​തി​ല​ക്ഷ്മി, കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​സ​ര​സ്വ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ര​ശ്മി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ​ദ്ര, കെ.​മു​ര​ളീ​ധ​ര​ൻ, ജ​ല​ജ, ദി​ലീ​പ് മൈ​ലം​കു​ളം, ബി​ൻ​സി ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. ഓ​ട്ടി​സം സെ​ന്‍റ​റി​ന് ചി​ത്ര​മെ​ഴു​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സാ​ന്‍റോ സ​ന്തോ​ഷ്, ഡി.​സു​ഭാ​ഷ് ച​ന്ദ് എ​ന്നി​വ​രെ എ.​ഷാ​ജ​ഹാ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.