ശാ​സ്താം​കോ​ട്ട ഉ​പ​ജി​ല്ല: സ്കൂ​ൾ ശാ​സ്ത്രമേ​ള ആ​രം​ഭി​ച്ചു
Thursday, October 17, 2019 11:42 PM IST
ശാ​സ്താം​കോ​ട്ട: സ​ബ് ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര മേ​ള​ക്ക് തു​ട​ക്ക​മാ​യി. സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വ​ർ​ത്തി പ​രി​ച​യ, ഗ​ണി​ത ശാ​സ്ത്ര, ഐ. ​ടി. മേ​ള​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. എ​ൽപി, ​യുപി, ​ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻഡറി ഉ​ൾ​പ്പെ​ടെ എ​ഴു​പ​ത്തി​യ​ഞ്ചോ​ളം സ്കൂ​ളു​ക​ളി​ലെ ആ​യി​ര​ത്തിഅ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പോ​രു​വ​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച മേ​ള ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് ബി ​അ​രു​ണാ​മാ​ണി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പോ​രു​വ​ഴി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ആ​ർ സു​രാ​ജ്, പ്ര​ഥ​മ അ​ധ്യാപ​ക​ൻ ക​ബീ​ർ കു​ട്ടി, പി ​ടി എ. ​ക​മ്മി​റ്റി​യം​ഗം ബി ​സാ​ബു , എ ​ഇ ഒ ​ജോ​യി​ക്കു​ട്ടി , പ്രി​ൻ​സി​പ്പാ​ൾ ബി ​പി റീ​ത്താ റാ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.