പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Friday, October 18, 2019 11:00 PM IST
കൊ​ല്ലം: വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി.
ചെ​ങ്ങ​ന്നൂ​ർ എ​ണ്ണ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖാ മ​ന്ദി​ര​ത്തി​ന് സ​മീ​പം നെ​ടി​യ​ത്ത് കി​ഴ​ക്ക​തി​ൽ മ​നോ​ജ് (43), മ​ങ്ങാ​ട് കു​രു​ന്നാ മ​ണി മാ​ട​ൻ കാ​വി​ന് സ​മീ​പം കു​മാ​രി മ​ന്ദി​ര​ത്തി​ൽ ബി​നു (40), മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം രാ​ധാ ഭ​വ​നി​ൽ സു​കു(34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്ത് .
പ്രാ​യ​മാ​യ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് അ​ഞ്ചു​ക​ല്ലും​മൂ​ട് വി​ദ്യാ​ന​ഗ​ർ 10-ൽ ​അ​റു​പ​ത്തി​ര​ണ്ട്കാ​രി​യാ​യ ചെ​റു​പു​ഷ്പ​ത്തി​ന്‍റെ ഒ​ന്നേ​ക്കാ​ൽ പ​വ​ൻ മാ​ല വീ​ട്ടി​നു​ള്ളി​ൽ ക​യ​റി പൊ​ട്ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു.
വീ​ട്ടു​ജോ​ലി​ക്കാ​രി രു​ഗ്മി​ണി മാ​ത്ര​മു​ള്ള​പ്പോ​ൾ വീ​ട്ടി​ലെ​ത്തി കു​ടി​ക്കാ​ൻ വെ​ള്ളം​ചോ​ദി​ക്കു​ക്കു​ക​യും അ​ടു​ക്ക​ള​യി​ലേ​ക്ക് വെ​ള്ളം എ​ടു​ക്കാ​ൻ പോ​യ ത​ക്ക​ത്തി​ന് സോ​ഫ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യാ​യ ചെ​റു​പു​ഷ്പ​ത്തി​നെ അ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ച​ത്.
സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്ന് ജോ​ലി ആ​വി​ശ്യ​പ്പെ​ട്ട് എ​ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നി​രു​ന്നു. രാ​മേ​ശ്വ​രം ന​ഗ​റി​ൽ വ്യ​ദ്ധ​യാ​യ വീ​ട്ട​മ്മ മാ​ത്ര​മു​ള്ള​പ്പോ​ൾ പ​ത്ര എ​ജ​ന്‍റാ​ണ് എ​ന്ന് പ​റ​ഞ്ഞു എ​ത്തി. വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ വ്യ​ദ്ധ​യെ അ​ടി​ച്ച് വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നി​രു​ന്നു . അ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് ത​ല​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു . നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ർ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ള​വ് മു​ത​ൽ ഉ​ളി​ച്ച​ക്കം വീ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ജ്വ​ല്ല​റി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി കാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കു​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും വെ​സ്റ്റ് സി​ഐ ജി.​ര​മേ​ഷ് അ​റി​യി​ച്ചു.
കൊ​ല്ലം എ​സി​പി പ്ര​തീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ എ​സ്.​ഷൈ​ൻ, ശ്യാം​കു​മാ​ർ, കെ.​ജി.​സ​ന്തോ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​സ്റ്റി​ൻ, അ​ബു താ​ഹി​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, ഷെ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.