മെ​തു​കു​മ്മേ​ൽ-​കു​ന്നി​ക്കോ​ട്-​പൊ​ലി​ക്കോ​ട് മി​നി​ഹൈ​വേ​യി​ൽ പ​ട്ടാ​ഴി ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്നു
Sunday, October 20, 2019 11:08 PM IST
പ​ത്ത​നാ​പു​രം: മെ​തു​കു​മ്മേ​ൽ-​കു​ന്നി​ക്കോ​ട്-​പൊ​ലി​ക്കോ​ട് മി​നി​ഹൈ​വേ​യു​ടെ ഒ​ന്നാം​ഘ​ട്ട ടാ​റി​ങ് പൂ​ർ​ത്തി​യാ​യ പ​ട്ടാ​ഴി ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്നു​തു​ട​ങ്ങി.

കോ​ളൂ​ർ​മു​ക്ക് ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പം റോ​ഡ്‌ പൊ​ളി​ഞ്ഞു​ണ്ടാ​യ കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​വ​യി. കോ​ടി​ക​ൾ മു​ട​ക്കി ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന പാ​ത നാ​ലു​മാ​സം മു​ൻ​പാ​ണ് ടാ​ർ​ചെ​യ്ത​ത്. നി​ർ​മാ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു.

മെ​റ്റ​ലി​ങ് ന​ട​ത്തി മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യി​രു​ന്നു ടാ​റി​ങ്. ക​ന​ത്തി​ൽ ചെ​യ്ത ആ​ദ്യ​ഘ​ട്ട ടാ​റി​ങ്ങി​നു​ശേ​ഷം ര​ണ്ടാം​ഘ​ട്ട ടാ​റി​ങ് ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ല​യി​ട​ത്തും റോ​ഡ് പൊ​ളി​ഞ്ഞു​തു​ട​ങ്ങി. കോ​ളൂ​ർ​മു​ക്കി​നു​സ​മീ​പം രൂ​പം​കൊ​ണ്ട കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി.
വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ നി​ർ​മി​ച്ച ഓ​ട​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. താ​ഴ്ന്ന​ഭാ​ഗ​ത്ത് ഓ​ട​യി​ല്ലാ​തെ ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച​തും റോ​ഡും സ​മീ​പ പു​ര​യി​ട​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടാ​വാ​ൻ കാ​ര​ണ​മാ​യി. റോ​ഡ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ച​യേ​റി​യ വ​ശ​ങ്ങ​ളി​ൽ മ​ണ്ണ് നി​റ​ച്ച്‌ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ പാ​ത​യി​ൽ അ​പ​ക​ടം പ​തി​വാ​യി.

ച​പ്പാ​ത്തു​ക​ളും ക​ലു​ങ്കും നി​ർ​മി​ക്കാ​ൻ ഒ​ഴി​ച്ചി​ട്ടി​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ടാ​റി​ങ് ന​ട​ത്താ​ത്ത​ത് യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും വ​ല​യ്ക്കു​ന്നു. റോ​ഡി​ൽ നി​ൽ​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി​യി​ടാ​തെ വ​ശം കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തും ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.