അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​വും ട്വെ​ന്‍റെ സ​ര്‍​വ​ക​ലാ​ശാ​ല​യും സ​ഹ​ക​ര​ണ ധാ​ര​ണ​യി​ല്‍
Sunday, October 20, 2019 11:08 PM IST
അ​മൃ​ത​പു​രി: എ​ഞ്ചി​നീ​യ​റി​ങ് പ​ഠ​ന​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും മി​ക​വു വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും അ​തു സാ​മൂ​ഹ്യ വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കാ​ന്‍ അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​വും നെ​ത​ര്‍​ലാ​ന്‍റ്സി​ലെ ട്വെ​ന്‍റെ സ​ര്‍​വ​ക​ലാ​ശാ​ല​യും സ​ഹ​ക​രി​ക്കും. ഇ​തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്രം അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ചാ​ന്‍​സി​ല​ര്‍ അ​മൃ​താ​ന​ന്ദ​മ​യി​യും ട്വെ​ന്‍റെ സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​ല​ക്ട്രി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റി​ങ്, മാ​ത്ത​മാ​റ്റി​ക്‌​സ് ആ​ന്‍റ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍ പ്ര​ഫ. ജൂ​സ്റ്റ് കോ​ക്കും ചേ​ര്‍​ന്ന് നെ​ത​ര്‍​ലാ​ന്‍റ്സി​ല്‍ ഒ​പ്പു​വെ​ച്ചു.
ധാ​ര​ണാ​പ​ത്രം അ​നു​സ​രി​ച്ച് ഇ​രു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ അ​മൃ​ത-​യു​ടി 3+2 മാ​സ്റ്റ​ര്‍ ഐ-​ടെ​ക് പ്രോ​ഗ്രാ​മി​ന് അ​വ​സ​രം ല​ഭി​ക്കും. സ്റ്റു​ഡ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം, അ​മൃ​ത ലി​വ്-​ഇ​ന്‍-​ലാ​ബ്‌​സ്, ട്വെ​ന്‍റെ യൂ​ണി​വേ​ഴ്‌​സി​റ്റി ക്യൂ​രി​യ​സ് യു ​സ​മ്മ​ര്‍ സ്‌​കൂ​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പു​റ​മേ ട്വെ​ന്‍റെ സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് റി​സ്‌​ക്ക് മാ​നേ​ജ്‌​മെ​ന്‍റ്, പ​ര്‍​വേ​സീ​വ് സി​സ്റ്റം​സ്, ഇ​ന്‍റ​റാ​ക്ഷ​ന്‍ ടെ​ക്‌​നോ​ള​ജി എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ​വും ന​ട​ത്തും.