പ്രതി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തു​നേ​ടി​യ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു വി.​ല​ക്ഷ്മണൻ: മു​ല്ല​ക്ക​ര
Saturday, November 9, 2019 11:22 PM IST
കൊ​ല്ലം: സ​മൂ​ഹ​ത്തി​ലെ തെ​റ്റു​ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തു​നേ​ടി​യ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു വി.​ല​ക്ഷ്മ​ണെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ. കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന വി.​ല​ക്ഷ്മ​ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​വാ​നും തൊ​ഴി​ലാ​ളി വ​ർ​ഗ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കാ​നും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പു​തു​താ​യി ക​ട​ന്നു​വ​ന്ന​വ​രി​ലേ​റെ​യും പ്ര​തി​ഭ​ക​ളാ​ണ്. അ​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന​മി​ക​വ് കാ​ട്ടാ​ൻ ക​ഴി​യാ​ത്ത ആ​ശ​ങ്ക​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്.

അ​തി​നെ അ​തി​ജീ​വി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​ന് ക​രു​ത്തേ​കാ​നു​ള്ള പ്ര​യാ​ണ​ത്തി​ൽ ഊ​ർ​ജം പ​ക​രേ​ണ്ട​താ​ണ്. മൊ​ബൈ​ൽ​ഫോ​ണു​ക​ളു​ടെ അ​തി​പ്ര​സ​രം കു​ടും​ബ ബ​ന്ധ​ങ്ങ​ളെ ശി​ലി​ല​മാ​ക്കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ദാ​രി​ദ്ര്യം അ​നു​ഭ​വി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ ഉ​റ​പ്പു​ള്ള​താ​യി​രു​ന്നു.

ഇ​ന്ന് സ​ന്പ​ന്ന​കു​ടും​ബ​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി പു​റ​ത്താ​ക്കു​ന്ന സ​മീ​പ​നം അ​പ​ക​ട​ക​ര​മാ​ണ്. ന​മ്മു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ​ക്കാ​യി ഭൂ​മി​യെ കൂ​ടു​ത​ൽ മോ​ശ​പ്പെ​ടു​ത്താ​തെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​താ​ണ് മി​ക​ച്ച കാ​ര്യം. സാ​മൂ​ഹ്യ​ശാ​സ്ത്ര​മി​ല്ലാ​ത്ത ഒ​രു മാ​ന​വി​ക​ത​യ്ക്ക് നി​ല​നി​ൽ​പ്പി​ല്ലെ​ന്ന സ​ത്യം തി​രി​ച്ച​റി​യ​ണ​മെ​ന്നും മു​ല്ല​ക്ക​ര പ​റ​ഞ്ഞു.

മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​രു​ചി​യെ വ​ള​ർ​ത്താ​ൻ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ലെ​ക്കാ​ൾ അ​ച്ച​ടി മാ​ധ്യ​മ​ത്തി​നാ​ണ് കൂ​ടു​ത​ൽ ക​ഴി​യു​ന്ന​തെ​ന്നും മു​ല്ല​ക്ക​ര ചൂ​ണ്ടി​ക്കാ​ട്ടി. പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തീ​ര​ദേ​ശ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷേ​ക് പി ​ഹാ​രീ​സ് പ​റ​ഞ്ഞു.

പ്ര​ള​യ​സ​മ​യ​ത്ത് മാ​ധ്യ​മ​ങ്ങ​ൾ കാ​ണി​ച്ച ജാ​ഗ്ര​ത കൂ​ടു​ത​ൽ​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന ത്തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് വ​ലു​താ​ണ്. ടൂ​റി​സം രം​ഗ​ത്തും, തു​റ​മു​ഖ വി​ക​സ​ന രം​ഗ​ത്തും വ​ൻ​നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ കൊ​ല്ല​ത്തി​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി.​ബി​ജു സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സു​ജി​ത് സു​രേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ജി.​സ​രി​ത​യ്ക്ക് ജേ​ര്‍​ണ​ലി​സം പു​ര​സ്‌​കാ​രം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ പി.​ഐ. ഷേ​ക്ക് പ​രീ​ത് നി​ര്‍​വ​ഹി​ച്ചു.