യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം വി​ത​ച്ച് കൊ​ട്ടാ​ര​ക്ക​ര -നീ​ലേ​ശ്വ​രം റോ​ഡ്
Sunday, November 10, 2019 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര : യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം വി​ത​ച്ച് കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം റോ​ഡ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നും നീ​ലേ​ശ്വ​രം റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി തീ​ർ​ന്ന​ത്.
റോ​ഡി​ന് മ​ധ്യ​ഭാ​ഗ​ത്താ​യി മ​ഴ​വെ​ള്ളം കെ​ട്ടി കി​ട​ന്ന് അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. റോ​ഡി​ന് കു​റു​കെ​യു​ള്ള ഓ​ട അ​ട​ഞ്ഞ​താ​ണ് മ​ഴ​വെ​ള്ളം കെ​ട്ടി​കി​ട​ക്കാ​ൻ കാ​ര​ണം. വാ​ഹ​ന​ത്തി​ൽ വെ​ള്ളം തെ​റി​ക്കു​ന്ന​തി​നെ ചൊ​ല്ലി വാ​ഹ​ന യാ​ത്രി​ക​ർ ത​മ്മി​ൽ വ​ഴ​ക്കി​ടു​ന്ന​തും പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു.
സ​മീ​പ​ത്തു​ള്ള ഒ​രു കൂ​റ്റ​ൻ മ​രം ഒ​രു വ​ർ​ഷ​ത്തി​ന് മു​മ്പേ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ടപു​ഴ​കി വീ​ണി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും ഈ ​മ​രം മു​റി​ച്ചു മാ​റ്റി​യി​ട്ടി​ല്ല. ഈ ​മ​രം ജീ​ർ​ണി ച്ച് ​അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ളോ​ടൊ​പ്പം ഓ​ട​യി​ൽ ത​ങ്ങി നി​ൽ​ക്കു​ന്നു. റോ​ഡി​ന് ഇ​രു​ഭാ​ഗ​വും കാ​ട് മൂ​ടി കി​ട​ക്കു​ക​യാ​ണ്.
അ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ട് വ​ന്ന് ത​ള്ളു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ സിസിടിവി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.