വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം: മു​ന്‍ എം​എ​ല്‍​എ​യു​ടെ ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു
Tuesday, November 12, 2019 12:09 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും, കാ​ല്‍​ന​ട​യാ​യി പോ​യ സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കും നേ​രെ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വും കാ​റും ക​സ്റ്റ​ഡി​യി​ല്‍. പു​ന​ലൂ​ര്‍ മു​ന്‍എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പു​ന​ലൂ​ര്‍ മ​ധു​വി​ന്‍റെ ഡ്രൈ​വ​റും പു​ന​ലൂ​ര്‍ മ​ണി​യാ​ര്‍ സ്വ​ദേ​ശി​യു​മാ​യ വി​ഷ്ണു പ്ര​സാ​ദി​നെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. മു​ന്‍ എം​എ​ല്‍​എ​യു​ടെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.
തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരത്തോടെ അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ന് സ​മീ​പ​ത്തെ ബിവിയുപി സ്‌​കൂ​ളി​ന് മു​ൻ​വ​ശ​ത്താ​യി​രി​ന്നു​സം​ഭ​വം. മു​മ്പും പ​ല​ത​വ​ണ വി​ഷ്ണു സ​മ​ാന​മാ​യ രീ​തി​യി​ല്‍ ചെ​യ്തി​രു​ന്നു.
ഒ​ന്നി​ല​ധി​കം ത​വ​ണ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടു​ക​യും താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്നും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ കാ​റി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ത​ന്നെ തു​ണി​മാ​റ്റി​യു​ള്ള ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം തു​ട​ര്‍​ന്ന​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞു.
ഇ​തോ​ടെ സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ കൈ​യ്യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. വി​ദ്യാ​ര്‍​ഥി​യും ര​ക്ഷി​താ​വും നേ​രി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ന്‍ എം​എ​ല്‍​എ പു​ന​ലൂ​ര്‍ മ​ധു നേ​രി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ഒ​ത്തു​തീ​ര്‍​പ്പ്‌ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വി​ഷ്ണു​വി​നൊപ്പം കാറും നാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നു അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.