സ​മ​ന്വ​യം പു​ര​സ്കാ​രം ശ്രീ​കൃ​ഷ്ണ​ദാ​സ് മാ​ത്തൂ​രി​നും ജ​ല​ജ വി​ശ്വ​ത്തി​നും
Sunday, November 17, 2019 1:20 AM IST
കൊ​ല്ലം: സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മ​ന്വ​യം സാ​ഹി​ത്യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കു​ന്ന സ​മ​ന്വ​യം പു​ര​സ്കാ​രം ശ്രീ​കൃ​ഷ്ണ​ദാ​സ് മാ​ത്തൂ​രി​നും ജ​ല​ജ വി​ശ്വ​ത്തി​നും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ത്തൂ​ർ ര​ചി​ച്ച ക​വി​ത​പ്പ​ര​ത്തി എ​ന്ന ക​വി​താ​സ​മാ​ഹാ​രം സ​മ​ന്വ​യ സാ​ഹി​ത്യ​പു​ര​സ്‌​കാ​ര​വും ജ​ല​ജ വി​ശ്വ​ത്തി​ന്‍റെ ഹൃ​ദ​യ​നൊ​മ്പ​രം സ​മ​ന്വ​യം ക​വി​ത അ​വാ​ർ​ഡു​മാ​ണ് നേ​ടി​യ​ത്. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ട​യ്‌​ക്ക​ൽ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. എം​എ​ൽ​എ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്ക് സ​മ​ന്വ​യം പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

സ​മി​തി പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ന്നൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ൽ തു​ള​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ ഖാ​ൻ, കോ - ​ഓ​ഡി​നേ​റ്റ​ർ കാ​ട്ടാ​മ്പ​ള്ളി നി​ഷ്ക​ള​ൻ, ഷീ​ലാ​കു​മാ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.