പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ലൂ​ടെ വൈ​എം​സി​എ ആ​ത്മീ​യ ദ​ർ​ശ​നം ലോ​ക​ത്തി​ന് ന​ൽ​കു​ന്നു
Sunday, November 17, 2019 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ലൂ​ടെ പ്ര​സ്ഥാ​ന​ത്തിന്‍റെ ആ​ത്മീ​യ ദ​ർ​ശ​നം ലോ​ക​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണെ​ന്നും ഏ​റ്റ​വും വ​ലി​യ എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശ​ക്തി സ്രോ​ത​സാ​ണ് 145 രാ​ജ്യ​ങ്ങ​ളി​ൽ ഒ​രേ കാ​ല​യ​ള​വി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കു​ന്ന ആ​ഗോ​ള കൂ​ട്ടാ​യ്മ​യെ​ന്നും വൈ​എം​സി​എ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു പ​റ​ഞ്ഞു.
കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ്മാ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​വും ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി എ​ക്യൂ​മെ​നി​ക്ക​ൽ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന അ​ധ്യ​ക്ഷ കു​മാ​രി കു​ര്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ സ​ഭ ട്ര​ഷ​റ​ർ പി.​പി.​അ​ച്ച​ൻ​കു​ഞ്ഞ് എ​ക്യൂ​മെ​നി​ക്ക​ൽ സ​ന്ദേ​ശ​വും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി യു​വ​ജ​ന സ​ന്ദേ​ശ​വും ന​ൽ​കി. യു​ആ​ർ​ഐ ഏ​ഷ്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം, സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ.​സ​ന്തോ​ഷ് ബേ​ബി, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സാ​ജ​ൻ വേ​ളൂ​ർ, മി​ഷ​ൻ ഡെ​വ​ല​പ്പ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ പി.​എം.​ജേ​ക്ക​ബ്, സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ബാ​ബു​ക്കു​ട്ടി, എം.​തോ​മ​സ്കു​ട്ടി, സി.​പി.​ശാ​മു​വേ​ൽ, ടി.​സി. ബാ​ബു​ക്കു​ട്ടി, പി.​എ.​സ​ജി​മോ​ൻ, മാ​ത്യു വ​ർ​ഗീ​സ്, ജ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ർ​ത്തോ​മ്മ സ​ഭ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​അ​നി​ൽ ജോ​ർ​ജ്, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​കോ​ശി ജോ​ൺ എ​ന്നി​വ​ർ എ​ക്യൂ​മെ​നി​ക്ക​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
സം​സ്ഥാ​ന​ത്തെ 600ൽ ​പ​രം യൂ​ണീ​റ്റു വൈ​എം​സി​എ ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന പ്രാ​ർ​ഥനാ വാ​രാ​ച​ര​ണ​ത്തിന്‍റെ ചി​ന്താ​വി​ഷ​യം ലിം​ഗ​സ​മ​ത്വ​ത്തി​നു വേ​ണ്ടി അ​ധി​കാ​ര​ഘ​ട​ന​യെ പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന യു​വാ​ക്ക​ൾ എ​ന്ന​താ​യി​രു​ന്നു.