സ്‌​കൂ​ൾ ഗെ​യിം​സ്; ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പ് 20 ന്
Sunday, November 17, 2019 11:20 PM IST
കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പ് 20 ന് ​തു​ട​ങ്ങും. ആ​ശ്രാ​മ​ത്തു ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള റോ​ഡി​ൽ രാ​വി​ലെ 6.30 ന് ​റോ​ഡ് റെ​യ്‌​സ് മ​ത്സ​ര​ങ്ങ​ളും തു​ട​ർ​ന്ന് റി​ങ് റെ​യ്‌​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.
ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ 20 ന് ​രാ​വി​ലെ ആ​റി​ന് ആ​ശ്രാ​മ​ത്ത് എ​ത്ത​ണ​മെ​ന്ന് റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ഗെ​യിം​സ് സെ​ക്ര​ട്ട​റി സെ​ൽ​വ​രാ​ജ് ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ:9447230830.

ആ​ദ​രി​ച്ചു

കൊ​ല്ലം: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം എ​ന്ന ച​ട​ങ്ങ് പ്ര​കാ​രം കൊ​ല്ലം വി​മ​ല ഹൃ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​നി​ൽ സേ​വി​യ​റു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി മു​ഖാ​മു​ഖം പ​രി​പാ​ടി ന​ട​ത്തി.
അ​ധ്യാ​പ​ക​രാ​യ ടെ​ന്നി​സ​ൺ തോ​മ​സ്, പ്ര​മീ​ള ജെ , ​ശ്രീ​ജ, പ്രി​ൻ​സി, സി​സ്റ്റ​ർ റോ​സ്മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ ലീ​ഡ​ർ സ​ന പൂ​ക്ക​ൾ ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.