സു​ഹൃ​ത്തി​ന്‍റെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Monday, November 18, 2019 11:09 PM IST
കൊ​ട്ടാ​ര​ക്ക​ര: ച​ങ്ങാ​ത്തം വി​ട്ട​തി​ൽ വി​രോ​ധം മൂ​ലം മു​ൻ സു​ഹൃ​ത്തി​ന്‍റെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വി​നെ എ ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പ​വി​ത്രേ​ശ്വ​രം ഇ​ട​വ​ട്ടം ഗോ​കു​ലം വീ​ട്ടി​ൽ രാ​ഹു​ൽ നാ​ഥ് (25), ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മു​ൻ സു​ഹൃ​ത്താ​യ ഇ​ട​വ​ട്ടം സ്വ​ദേ​ശി​യാ​യ അ​മ​ൽ പ്ര​തി​യാ​യ രാ​ഹു​ൽ നാ​ഥി​നോ​ട് സ​ഹ​ക​രി​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ശ​നി​യാ​ഴ്ച മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​മ​ലി​ന്‍റെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും അ​മ്മ​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പെ​ടു​ത്തു​ക​യും ചെ​യ്തു.
സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ രാ​ഹു​ൽ നാ​ഥി​നെ നെ​ടു​വ​ത്തൂ​രി​ൽ വ​ച്ചു എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ൻ​തു​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം റൂ​റ​ൽ എ​സ്പി. ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ഴു​കോ​ൺ ഇ​ൻ​സ്‌​പെ​ക്ട​ർ റ്റി. ​എ​സ്. ശി​വ​പ്ര​കാ​ശ്, എ​സ് സി​പി​ഒമാ​രാ​യ അ​ജി​ത്, ബി​നു, സി​പി​ഒ ധ​നേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.