കൊട്ടാരക്കര: കാരുണ്യ പദ്ധതി പ്രകാരം ചികിത്സയ്ക്ക് ആശുപത്രികൾക്ക് നൽകാനുളള കുടിശിക സർക്കാർ ഉടൻ നൽകണമെന്ന് കേരള കോണ്ഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ ജോയി എബ്രഹാം ആവശ്യപ്പെട്ടു.
കേരള കോണ്ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയി എബ്രഹാം.
കാരുണ്യപദ്ധതി പ്രകാരം ചികിത്സയ്ക്ക് പണം നൽകേണ്ട ഇൻഷ്വറൻസ് കന്പനി ആശുപത്രികൾക്ക് പണം നൽകാത്തത് സർക്കാർ പ്രീമിയം അടയ്ക്കാത്തത് മൂലമാണ്. സർക്കാർ പ്രീമിയം ഇൻഷ്വറൻസ് കന്പനിക്ക് അടയ്ക്കാത്തത് മൂലം കാരുണ്യപദ്ധതി പ്രകാരം രോഗികൾക്ക് ചികിത്സ നിഷേധിക്കുകയാണ്.
ആയിരകണക്കിന് രോഗികളാണിപ്പോൾ കാരുണ്യപദ്ധതി പ്രകാരം ചികിത്സയ്ക്ക് എത്തിയിട്ടുളളത്. ഇൻഷ്വറൻസ് കന്പനിക്കുളള കുടിശിക അടയ്ക്കാത്തത് മൂലം ആശുപത്രി അധികാരികൾ രോഗികൾക്ക് ചികിത്സ നൽകാൻ തയ്യാറാകുന്നില്ല.
കേരള സർക്കാർ എത്രയും വേഗം ഇൻഷ്വറൻസ് കന്പനിക്ക് കുടിശിക അടച്ച് കാരുണ്യപദ്ധതി പ്രകാരം രോഗികൾക്ക് ചികിത്സ ലഭ്യമാക്കണമെന്നും ജോയി എബ്രഹാം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിളള അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം അഡ്വ. മാത്യു ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ കുഞ്ഞുകൃഷ്ണപിളള, കെ. അനിൽ, പണയിൽ പാപ്പച്ചൻ, അബ്ദുൾ റഹ്മാൻ, ബിജു മൈനാഗപ്പളളി, നയാസ് മുഹമ്മദ്, റെജി.കെ, സ്റ്റാർസി രത്നാകരൻ, എബ്രഹാം മാത്യു, ഫ്രാൻസിസ് ജെ. നെറ്റോ, എബ്രഹാം മാത്യു, ജോസഫ് മാത്യു, പഴിഞ്ഞത്ത് രാജു, ഉഷാകുമാരി, എഡിസൻ, കുളത്തൂർ രവി, ഇക്ബാൽകുട്ടി, സജി വളളക്കോണം, വണ്ടിപ്പുര ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
ചെന്നൈ ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള കോണ്ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.