ക​ല​യ​പു​രം ആ​ശ്ര​യ​യി​ൽ ഗു​രുവ​ന്ദ​നം: ആ​യി​രം പേ​രെ ആ​ദ​രി​ക്കു​ന്നു
Thursday, December 5, 2019 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ആ​യി​രം ഗു​രു​നാ​ഥ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ഗു​രു​വ​ന്ദ​നം പ​രി​പാ​ടി നാളെ രാ​വി​ലെ 10 .30 നു ​ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ നടക്കും. മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി. ​പി. സെ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ശ്ര​യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ജി. ​ത​ങ്ക​പ്പ​ൻ പി​ള്ള വി​ശി​ഷ്ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.​
കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​ശ്യാ​മ​ള​യ​മ്മ, ഗ്രാ​മപ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗി​രി​ജ മു​ര​ളീ​ധ​ര​ൻ, കെ. ​ബി. ശ്രീ​ദേ​വി, ജി. ​സ​ര​സ്വ​തി, കെ. ​പി. ശ്രീ​ക​ല, മ​ണ്ണ​ടി മു​സ്ലിം ജ​മാ അ​ത് ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ഖാ​സി​മി, ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത​ശി​വ​ൻ, ക​ല​യ​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മു​ക​ളു​വി​ള, താ​മ​ര​ക്കു​ടി പ​ടി​ഞ്ഞാ​റു എ​ൻഎ​സ്എ​സ്. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കോ​ട്ടൂ​ർ എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, സാ​ഹി​ത്യ​കാ​ര​ൻ നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, ക​ല​യ​പു​രം ശി​വ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.