ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Friday, December 6, 2019 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ.
വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ മൂ​ഴി​ക്കോ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ കോ​ട്ടാ​ത്ത​ല വ​യ​ലി​ൽ​ക്ക​ട ഭാ​ഗം ച​രി​പ്പു​റ​ത്ത് വീ​ട്ടി​ൽ വി​പി​നെ​യാ​ണ് (26) സം​ഘം​ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
മാ​രു​തി കാ​ർ വി​പി​നെ ഇ​ടി​ച്ചി​ട്ട ശേ​ഷം വ​ടി​വാ​ളും ക​മ്പി​വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​റി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ 12 അം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​പി​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ത​ല​യ്ക്ക് വ​ടി​വാ​ളി​ന് വെ​ട്ടേ​റ്റി​ട്ടു​ണ്ട്.
ഇ​രു​മ്പു​ദ​ണ്ഡി​ന് മു​തു​കി​ലും കാ​ലി​നും അ​ടി​യേ​റ്റു. ഏ​റെ​ക്കാ​ല​മാ​യി ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് കോ​ട്ടാ​ത്ത​ല. നി​ര​വ​ധി അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ മാ​സ​ങ്ങ​ൾ പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് മാ​സ​മാ​യി വ​ലി​യ തോ​തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
മൂ​ന്ന് ദി​വ​സം മു​ൻ​പ് കോ​ട്ടാ​ത്ത​ല സ​രി​ഗ ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന ഷൈ​ജു​വു​മാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ൽ ചെ​റു​പ്പ​ക്കാ​ർ എ​ത്തി​യാ​ൽ അ​വ​രെ ത​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ത് വ​ക​വ​യ്ക്കാ​തെ ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​വ​രു​മാ​യി പ്ര​ദേ​ശ​ത്തെ ചി​ല​ർ സം​ഘ​ർ​ഷ​ത്തി​ലെ​ത്തി. വീ​ട് അ​ടി​ച്ച് ത​ക​ർ​ക്കാ​നും ശ്ര​മം ന​ട​ന്നി​രു​ന്നു.
ഇ​തി​ന് ശേ​ഷം ഇ​ന്ന​ലെ വി​പി​നും സം​ഘ​വും ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പ​മു​ള്ള യു​വാ​വ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​റ​യ​പ്പെ​ടു​ന്നു. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ണ് രാ​ത്രി​യി​ൽ പി​രി​ഞ്ഞ​ത്.
തു​ട​ർ​ന്ന് വി​പി​ൻ മൂ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​കൂ​ടി ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് അ​ക്ര​മി സം​ഘ​മെ​ത്തി​യ​ത്. റോ​ഡ​രി​കി​ൽ കൂ​ടി ന​ട​ന്നു​പോ​യ വി​പി​നെ മാ​രു​തി 800 കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. താ​ഴെ വീ​ണ വി​പി​നെ കാ​റി​ലും ബൈ​ക്കു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. 308 വ​കു​പ്പ് പ്ര​കാ​രം ന​ര​ഹ​ത്യാ ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​പി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല.