കാ​ഞ്ഞി​ര​മ​ല പ​ട്ട​യ പ്ര​ശ്നം; മന്ത്രി ന​ൽ​കി​യ ഉ​റ​പ്പു പാ​ലി​ക്ക​ണ​മെ​ന്ന്
Monday, December 9, 2019 11:01 PM IST
പു​ന​ലൂ​ർ: പേ​പ്പ​ർ​മി​ൽ, ചാ​ല​ക്കോ​ട്, കാ​ഞ്ഞി​ര​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ലു​ട​ൻ പ​ട്ട​യം ന​ൽ​കു​മെ​ന്ന് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ന​ൽ​കി​യ ഉ​റ​പ്പു പാ​ലി​ക്ക​ണ​മെ​ന്ന് പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം എ​ന്താ​യാ​ലും ഫ​ലം വ​ന്നാ​ലു​ട​ൻ പ​ട്ട​യം ന​ൽ​കു​മെ​ന്ന് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും, ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ണോ എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ൾ പ​ട്ട​യ സ​മ​രം ന​ട​ത്തു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.
അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​ണ് ഇ​പ്പോ​ൾ സ​മ​ര പ്ര​ഹ​സ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു അ​ടു​ക്കും​തോ​റും പ​ട്ട​യ​പ്ര​ശ്‌​നം ഉ​യ​ർ​ത്തി​യു​ള്ള ഇ​ട​തു ക​ക്ഷി​ക​ളു​ടെ സ​മ​ര​പ്ര​ഹ​സ​നം ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​യി ധ​ന​കാ​ര്യ​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പു പാ​ലി​ക്കാ​നു​ള്ള ആ​ർ​ജ​വം ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ കാ​ട്ട​ണം.
ഭ​ര​ണ​ത്തി​ൽ ഇ​രു​ന്നു​കൊ​ണ്ട് സ്വ​ന്തം മ​ന്ത്രി​മാ​ർ​ക്കെ​തി​രെ സ​മ​രം ചെ​യ്തു അ​പ​ഹാ​സ്യ​രാ​കാ​തെ എ​ൽ ഡി​എ​ഫ് സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്മാ​റ​ണ​മെ​ന്ന് വി​ജ​യ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.