കേ​സു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ അ​ദാ​ല​ത്ത്
Wednesday, December 11, 2019 12:06 AM IST
കൊല്ലം: വാ​ഹ​ന പെ​റ്റി കേ​സു​ക​ളി​ല്‍ ഇ​തു​വ​രെ പി​ഴ​യ​ട​ക്കാ​ത്ത​വ​ര്‍​ക്ക് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ 14ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പ​രി​വാ​ഹ​ന്‍ സൈ​റ്റി​ല്‍ ബ്ലാ​ക്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തു​വ​ഴി തു​ട​ര്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ടും. ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 2000 മു​ത​ല്‍ 4000 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഡാ​റ്റാ വെ​ബ്‌​സൈ​റ്റി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ആ​ര്‍​ടി ഓ​ഫീ​സു​ക​ള്‍ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളും ത​ട​സ​പ്പെ​ടും.

2014 മാ​ര്‍​ച്ച് 31 ന​കം അ​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ അ​ധി​കം റോ​ഡ് നി​കു​തി കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​ടു​ക്കേ​ണ്ട തു​ക​യു​ടെ 20 ശ​ത​മാ​ന​മോ 30 ശ​ത​മാ​ന​മോ മാ​ത്രം കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി നി​ശ്ചി​ത തീ​യ​തി​യ്ക്ക് മു​മ്പ് ബാ​ധ്യ​ത​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക​ണം. ഹെ​ല്‍​മെ​റ്റ് വ​യ്ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഫോ​ട്ടോ സ​ഹി​തം നോ​ട്ടീ​സ് ല​ഭി​ച്ച് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഹാ​ജ​രാ​കാ​ത്ത​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.