ജില്ലാഭരണകൂടം ഉ​ള്ളി എ​ത്തിച്ചു; വി​ല കു​റ​ഞ്ഞു
Thursday, December 12, 2019 11:51 PM IST
കൊല്ലം: ഉ​ള്ളി വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​പ​ണി​യി​ലേ​ക്ക് പൂ​നെ തു​ട​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​വാ​ള എ​ത്തി​ച്ചു വി​ല പി​ടി​ച്ചു​നി​റു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ ഇ​ട​പ​ടെ​ലി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ള്ളി കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​നാ​യ​ത്.

കി​ലോ 105 രൂ​പ​യ്ക്ക് ഉ​ള്ളി സ​പ്ലൈ​ക്കോ വ​ഴി​യാ​ണ് വി​പ​ണി​യി​ല്‍ ഉ​ള്ള​ത്. 5,000 കി​ലോ ഉ​ള്ളി പൂ​നെ​യി​ല്‍ നി​ന്ന് കൊ​ല്ല​ത്ത് എ​ത്തി​ച്ചു. വി​ല തു​ട​ര്‍​ച്ച​യാ​യി ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ ഇ​റ​ക്കു​മെ​ന്നു ക​ളക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

നാ​ഫെ​ഡ് വ​ഴി അ​വ​ശ്യാ​നു​സൃ​തം ഉ​ള്ളി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല 100 രൂ​പ​യി​ല്‍ താ​ഴെ ആ​ക്കാ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്കു​മെ​ന്നും ജില്ലാക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.