പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Friday, December 13, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​രാ​ജീ​വ് നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി.
പു​ല​മ​ൺ ര​വി ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ച​ന്ത​മു​ക്ക് ഡ​യ​റ്റി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ ക​ട​ക്കാ​ത്ത രീ​തി​യി​ൽ ബാ​രി​ക്കേ​ഡു​ക​ളും ജ​ല​പീ​ര​ങ്കി​യും ട്രോ​ളിയും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. കോ​ട്ടാ​ത്ത​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത നി​ര​പ​രാ​ധി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​രാ​ജീ​വ് അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലും മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് ആ​രോ​പി​ച്ചുമാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.
ഡ​യ​റ്റി​ന് സ​മീ​പം ത​ട​ഞ്ഞ് മാ​ർ​ച്ച് ആ​ർ​എ​സ്എ​സ് വി​ഭാ​ഗ് ശാ​രീ​രി​ക് പ്ര​മു​ഖ് പ്ര​ദീ​പ് പ്രസംഗി​ച്ചു. വ​യ്ക്ക​ൽ സോ​മ​ൻ, ആ​ർ വേ​ണു, ക​രീ​പ്ര വി​ജ​യ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, വി​നീ​ഷ്, ഷാ​ലു കു​ള​ക്ക​ട, സ​തീ​ഷ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി .