ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന് ആ​ധാ​രം ആ​ത്മീ​യ അ​ടി​ത്ത​റ: ഗ​വ​ർ​ണ​ർ
Wednesday, January 15, 2020 10:58 PM IST
കൊ​ല്ലം: ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ ആ​ത്മീ​യ അ​വ​ബോ​ധ​മാ​ണ് ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന് ആ​ധാ​ര​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

വി​വി​ധ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ക​യും വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും വ​ച്ചു പു​ല​ർ​ത്തു​ന്ന​വ​രാ​ണ് ഭാ​ര​തീ​യ​ർ. വി​വി​ധ ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന​വ​രു​മാ​ണ് ന​മ്മ​ൾ. എ​ങ്കി​ലും ഭാ​ര​ത ജ​ന​ത​യു​ടെ ഐ​ക്യം പ​ണ്ടു മു​ത​ൽ​ക്കേ ആ​ത്മീ​യ​ത​യി​ൽ അ​ധി​ഷ്ഠി​ത​മാ​ണ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

പ്ര​ജാ​പി​താ ബ്ര​ഹ്മ​കു​മാ​രീ​സ് രാ​ജ​യോ​ഗ മ​ന്ദി​രം കൊ​ല്ലം ബ്രാ​ഞ്ചി​ന്‍റെ വി​ശ്വ​ജ്യോ​തി ഭ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ആ​ത്മീ​യ മൂ​ല്യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ബ്ര​ഹ്മ​കു​മാ​രീ​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ അ​ർ​ഹി​ക്കു​ന്ന​താ​ണ്.

സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വും സ​ദാ​ചാ​ര​പ​ര​വും ആ​ത്മീ​യ​വു​മാ​യ വി​ദ്യാ​ഭ്യാ​സം ആ​ൾ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​ണ് ബ്ര​ഹ്മ​കു​മാ​രീ​സ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. അ​വ​രു​ടെ പു​തി​യ വി​ശ്വ​ജ്യോ​തി ഭ​വ​ന​വും ധ്യാ​ന​ത്തി​നും ആ​ധ്യാ​ത്മി​ക അ​റി​വ് പ​ക​രു​ന്ന​തി​നും വേ​ദി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ അ​റി​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കാ​ൻ ഇ​വി​ടെ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​യും. അ​ത്ര​യ്ക്ക് പ്ര​ശം​സ​നീ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വ​രു​ടെ സ​ന്യാ​സി സ​മൂ​ഹം ചെ​യ്യു​ന്ന​ത്. ലോ​ക​ത്തി​ന് ആ​ക​മാ​നം വെ​ളി​ച്ചം പ​ക​രു​ന്ന പ്ര​സ്ഥാ​ന​മാ​യി ബ്ര​ഹ്മ​കു​മാ​രീ​സ് വ​ള​ര​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.

ലോ​ക​ത്ത് സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും സൗ​ഹൃ​ദ​വും പു​ല​രാ​ൻ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​തി​നാ​യി പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടി​നെ പു​ക​ഴ്ത്താ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെന്ന് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.

മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ, രാ​ജ​യോ​ഗി​നി ക​ലാ​വ​തി, രാ​ജ​യോ​ഗി​നി ബീ​ന, രാ​ജ​യോ​ഗി​നി പ​ങ്ക​ജം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​വ​ർ​ണ​ർ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ലാ​ണ് തു​ട​ങ്ങി​യ​ത്. മ​ല​യാ​ള പ്ര​സം​ഗം നീ​ണ്ട​പ്പോ​ൾ സ​ദ​സി​ൽ നി​ല​യ്ക്കാ​ത്ത ക​ര​ഘോ​ഷം ഉ​യ​ർ​ന്നു. ഗ​വ​ർ​ണ​ർ​ക്കും ഭാ​ര്യ രേ​ഷ്മ ആ​രി​ഫി​നും ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ത്തി​ന് മു​മ്പ് വി​ശ്വ ശാ​ന്തി ധ്യാ​ന​വും ന​ട​ന്നു.