രാ​ജ്യം ര​ണ്ടാം സ്വാ​തന്ത്ര​്യസ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കേ​ണ്ട കാ​ല​മാ​യെന്ന്
Sunday, January 19, 2020 1:55 AM IST
കു​ണ്ട​റ: കോ​ൺ​ഗ്രസി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കേ​ണ്ട കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു പാ​ണ്ഡ​വ​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ഇന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ പു​തി​യൊ​രു​ മു​ന്നേ​റ്റ സ​മ​ര​വു​മാ​യി രാ​ജ്യ​മാ​കെ മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
കോ​ൺ​ഗ്ര​സ് കു​ണ്ട​റ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ആ​റു​മു​റി​ക്ക​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ആശുപ​ത്രി​മു​ക്ക്, മു​ക്ക​ട, ഇ​ള​മ്പ​ള്ളൂ​ർ ചു​റ്റി മു​ക്ക​ട​യി​ൽ സ​മാ​പി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡിസി​സി ​സെ​ക്ര​ട്ട​റി കെ.​ആ​ർ.​വി.സ​ഹ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​വേ​കാ​ന​ന്ദ​ൻ വി​ഭാ​വ​നം ചെ​യ്ത ഇ​ന്ത്യ​യു​ടെ സം​സ്കാ​രം ത​ച്ചു​ട​ക്ക​പെ​ട്ടു. ഇ​ന്ത്യ​യു​ടെ ഹി​ന്ദു​ത്വം എ​ന്ന​ത് ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ലോ​ക​ത്ത് പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന​ന്ന​ത് ആ​രാ​യാ​ലും അ​വ​രെ ന​മ്മ​ൾ ഭാ​ര​ത​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്ക് സ്വീ​ക​രി​ക്കും എ​ന്നു പ​റ​ഞ്ഞ മ​തേ​ത​ര​ത്വ​ത്തി​ന് ഹി​ന്ദു​ത്വം ആ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് പൗ​ര​ത്വ​ഭേ​ദ​ഗ​തി​യു​ടെ പേ​രി​ൽ മ​ത​വി​വേ​ച​നം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി ഗ​വ​ൺ​മെന്‍റി​നെ​തി​രെ ഭാ​ര​ത​ത്തി​ന്‍റെ തെ​രു​വോ​ര​ങ്ങ​ൾ മു​ഴു​വ​ൻ വി​വി​ധ​ങ്ങ​ളാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ൽ മാ​റി​ക്ക​ഴി​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്‍റെയും മൗ​ലി​കാ​വ​കാ​ശം ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കോൺഗ്രസ് കു​ണ്ട​റ ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് കെ.​ബാ​ബു​രാ​ജ​ൻ, ഡിസിസി സെ​ക്ര​ട്ട​റി ആ​ന്‍റണി ജോ​സ്, സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ. ​വൈ. ലാ​ല​ൻ, വി​ള വീ​ട്ടി​ൽ മു​ര​ളി, സി.​ഡി. മ​ണി​യ​ൻ പി​ള്ള, തോ​ട്ട​ത്തി​ൽ ബാ​ല​ൻ, നി​സാ​മു​ദ്ദീ​ൻ, മോ​ഹ​ന​ൻ, ബ്ലോ​ക്ക് കോൺഗ്രസ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ള കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.