ജില്ലയില്‍ 302 ഭായിമാര്‍ ഇന്ന് മലയാളം പരീക്ഷ എഴുതും
Sunday, January 19, 2020 1:55 AM IST
കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 302 പേര്‍ ഇന്ന് പരീക്ഷ എഴുതും. വെള്ളമണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് പരീക്ഷാ കേന്ദ്രം. പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗവും ബംഗാളില്‍ നിന്നുള്ളവരാണ്. അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.
മികവുത്സവം അറിവ് പരിശോധനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് വെള്ളമണല്‍ സ്‌കൂളില്‍ നടക്കും.