ജീ​വ​നി: ഇ​രു​പ​തി​നാ​യി​രം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ കൃ​ഷി​യി​റ​ക്കുമെന്ന് വി.​എ​സ്.സു​നി​ല്‍ കു​മാ​ര്‍
Sunday, January 19, 2020 11:12 PM IST
കൊല്ലം: കാ​ര്‍​ഷി​ക ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​നി പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഇ​രു​പ​തി​നാ​യി​രം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ കൃ​ഷി​യി​റ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.സു​നി​ല്‍​കു​മാ​ര്‍. ക​രു​നാ​ഗ​പ്പ​ള്ളി വ​ന്ദ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജീ​വ​നി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി ജി​ല്ലാ​ത​ല പു​ര​സ്‌​കാ​ര വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ 420 ദി​വ​സം വി​ള​വെ​ടു​ക്കാ​വു​ന്ന രീ​തി​യി​ല്‍ ത​ന​ത് പ​ച്ച​ക്ക​റി​ക​ളാ​യ മു​രി​ങ്ങ, ക​റി​വേ​പ്പി​ല, മു​ള​ക്, ഇ​ഞ്ചി എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​യി​രി​ക്കും കൃ​ഷി. ജ​ന​പ്ര​തി​നി​ധി​ക​ള്‍ കൃ​ഷി​യി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കും. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി, ജീ​വ​നി എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​സ്ഥാ​നം പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഒ​ന്നാ​മ​തെ​ത്താ​നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ മു​ന്നേ​റ്റം. ക​ര്‍​ഷ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ കൃ​ഷി അ​റി​വു​ക​ള്‍ ന​ല്‍​കാ​നാ​യി കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ കൃ​ഷി പാ​ഠ​ശാ​ല​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ത​രി​ശ് ര​ഹി​ത പ​ദ്ധ​തി​ക്ക് കൃ​ഷി വ​കു​പ്പി​ന്‍റെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു.
സ​മ്പൂ​ര്‍​ണ സു​ര​ക്ഷി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന നി​യോ​ജ​ക മ​ണ്ഡ​ല​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യെ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ക​ര്‍​ഷ​ക​ര്‍, ക്ല​സ്റ്റ​റു​ക​ള്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​യി​ല്‍ നി​ന്നും പു​ര​സ്‌​ക്കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ കൃ​ഷി വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന് തു​ട​ക്ക​മി​ട്ടു കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കും പ​ച്ച​ക്ക​റി തൈ​ക​ള്‍ മ​ന്ത്രി കൈ​മാ​റി.
കു​ല​ശേ​ഖ​ര​പു​ര​ത്തി​ന്‍റെ ത​നി​മ​യും ശു​ദ്ധി​യും നി​റ​ഞ്ഞ ആ​ദി​നാ​ട് വെ​ളി​ച്ചെ​ണ്ണ, ക്ലാ​പ്പ​ന കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച നാ​ട​ന്‍ പ​ശു​ക്ക​ള്‍, തു​ണി​സ​ഞ്ചി​ക​ള്‍, പാ​ള പാ​ത്ര​ങ്ങ​ള്‍, എ​ന്നി​വ​യും നാ​ട​ന്‍ കാ​ര്‍​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ അ​ണി​നി​ര​ത്തി​യ കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന​വും വി​ദ​ഗ്ധ​ര്‍ ന​യി​ച്ച കാ​ര്‍​ഷി​ക സെ​മി​നാ​റും ശ്ര​ദ്ധേ​യ​മാ​യി.
ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​മ​ജീ​ദ്, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ. ​സീ​ന​ത്ത്, ആ​ല​പ്പാ​ട് കു​ല​ശേ​ഖ​ര​പു​രം, ത​ഴ​വ, ക്ലാ​പ്പ​ന, ഓ​ച്ചി​റ, തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​സ​ലീ​ന, ശ്രീ​ലേ​ഖ കൃ​ഷ്ണ​കു​മാ​ര്‍, എ​സ്. ശ്രീ​ല​ത, എ​സ്.​എം ഇ​ഖ്ബാ​ല്‍, ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍ ക​ട​വി​ക്കാ​ട്ട് മോ​ഹ​ന​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ അ​നി​ല്‍. എ​സ്. ക​ല്ലേ​ലി​ഭാ​ഗം, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ല്‍, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി മോ​ഹ​ന​ന്‍, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ര​വീ​ന്ദ്ര​ന്‍ പി​ള്ള, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി.​ജ​യ, പി.​ആ​ര്‍.​ഡി റീ​ജി​യ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​അ​ബ്ദു​ല്‍ റ​ഷീ​ദ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ജി സ​ന്തോ​ഷ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, കൃ​ഷി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി. ​അ​നി​ത മ​ണി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.