ഇ​ന്ധ​നം ഉ​പ​യോ​ഗം കു​റ​ച്ച് ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ സൈ​ക്കി​ൾ റാ​ലി
Tuesday, January 21, 2020 10:48 PM IST
കൊ​ല്ലം: പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള പെ​ട്രോ​ളി​യം ആ​ൻ​ഡ് പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സാ​ക്ഷം 2020 കൊ​ല്ലം ബീ​ച്ചി​ൽ ന​ട​ന്നു.
പെ​ട്രോ​ളി​യം ക​ൺ​സ​ർ​വേ​ഷ​ൻ റി​സേ​ർ​ച്ച് അ​സോ​സി​യേ​ഷ​ൻ, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ട്രാ​ക്ക് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി​യാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗം ആ​ർ ടി ​ഓ ഡി ​മ​ഹേ​ഷ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബി ​പി സി ​എ​ൽ ടെ​റി​ട്ട​റി മാ​നേ​ജ​ർ ക​ണ്ണ​ബീ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ, എം ​വി ഐ ​ആ​ർ ശ​ര​ത് ച​ന്ദ്ര​ൻ, ട്രാ​ഫി​ക് എ​സ് ഐ ​പ്ര​ദി​പ്, ട്രാ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സാ​ബു ഓ​ല​യി​ൽ, ബി​പി​സി​എ​ൽ കൊ​ല്ലം സെ​യി​ൽ​സ് ഓ​ഫീ​സ​ർ രാ​ഹു​ൽ പ​ര​സ്‌, മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ഴു​പ​ത്തി​യേ​ഴ് വ​യ​സി​ന് മു​ക​ളി​ലു​ള്ള ര​ണ്ടു സൈ​ക്കി​ൾ സ​വാ​രി​ക്കാ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സൈ​ക്കി​ൾ​റാ​ലി ആ​ർ ടി ​ഓ ഡി ​മ​ഹേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബൈ​സൈ​ക്കി​ൾ മേ​യ​ർ ഓ​ഫ്‌ കൊ​ല്ലം സു​ഭാ​ഷ് ടി ​ജി, സോ​ൾ​സ് ഓ​ഫ്‌ കൊ​ല്ല​ത്തി​ന്‍റെ സാ​ര​ഥി റി​ട്ട​യേ​ർ​ഡ് എ​സ്പി​എ​സ് എ​സ് ഫി​റോ​സ്, വി​ജ​യ​രാ​ജ് എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ക്രി​സ്തു​രാ​ജ് സ്കൂ​ളി​ലെ​യും ഗ​വ. മോ​ഡ​ൽ ബോ​യ്‌​സ് സ്കൂ​ളി​ലെ​യും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്‌​സി​ലെ ഇ​രു​ന്നൂ​റ്റി​യ​മ്പ​തി​ല്പ​രം വി​ദ്യാ​ർ​ഥി​ക​ളും കൊ​ല്ലം എ​ൻ​ഡ്യൂ​റ​ൻ​സ്‌ ക്ല​ബ്, സോ​ൾ​സ് ഓ​ഫ്‌ കൊ​ല്ലം, സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ സൈ​ക്കി​ൾ ക്ള​ബു​ക​ളി​ലെ മെ​മ്പ​ർ​മാ​രു​മു​ൾ​പ്പെ​ടെ അ​നേ​ക​ർ കൊ​ല്ലം ബീ​ച്ചി​ൽ തു​ട​ങ്ങി വാ​ടി​യി​ൽ എ​ത്തി തി​രി​ച്ചു കൊ​ല്ലം ബീ​ച്ചി​ലെ​ത്തു​ന്ന സൈ​ക്കി​ൾ റാ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ബി ​പി സി ​എ​ൽ ടെ​റി​ട്ട​റി മാ​നേ​ജ​ർ ക​ണ്ണ​ബീ​രാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചു.