പ്ര​കൃ​തി​യി​ലേ​യ്ക്ക് പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ
Wednesday, January 22, 2020 11:01 PM IST
കുണ്ടറ: ക​രി​ക്കോ​ട് ടി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​കൃ​തി​യി​ലേ​യ്ക്ക് എ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ഇ​ന്നു​മു​ത​ൽ 25 വ​രെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. വൈ​കു​ന്നേ​രം 4.30മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.
ഇ​ന്ന് രാ​വി​ലെ 9.30ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും. ടി​കെ​എം കോ​ള​ജ് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ.​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ എ​സ്.​യ​ഹി​യ, എ​ച്ച്.​ഹു​സൈ​ൻ, കെ.​ജി.​മാ​ന​സി, മു​നീ​ർ, ജ​ലാ​ലു​ദീ​ൻ മു​സ​ലി​യാ​ർ, അ​ൻ​വ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
നാ​ളെ രാ​വി​ലെ 9.30ന് ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഫോ​ക്ക് ലോ​ർ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ഡോ.​സി.​ജെ.​കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​നി​ത​കു​മാ​രി, പി.​യു.​സ​ബീ​ന, എ.​സോ​ണി, അ​ഭി​ഷേ​ക് ദ​ർ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​മു​കേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും, തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും.
പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എസ്. യാഹിയ, ഹെഡ്മാസ്റ്റർ അൻവർ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. മുഹമ്മദ് സിദ്ദിഖ് എന്നിവർ പങ്കെടുത്തു.