വി​ദ്യാ​ർ​ഥിക​ൾ​ക്ക് ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, January 28, 2020 11:18 PM IST
ച​വ​റ: ച​വ​റ ല​യ​ൺ​സ് ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ സ​ബ് ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ നേ​ത്ര​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണ​ട ആ​വ​ശ്യ​മാ​യ അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു.
കൊ​റ്റം​കു​ള​ങ്ങ​ര ഗ​വ​ൺ​മെന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി റി​യാ​സ് ചെ​ങ്ങ​ഴ​ത്ത്, പ്ര​ധ​മ അ​ധ്യാ​പി​ക എ​സ് മി​നി, ഡോ.​സു​ജി​ത്ത്, പിറ്റിഎ ​പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും പി​റ്റി​എ അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. നി​ര​വ​ധി കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ച​വ​റ ല​യ​ൺ​സ് ക്ല​ബ് ക​ഴി​ഞ്ഞ അഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി ച​വ​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.