കേ​ര​ള ക​ർ‌​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം 22മു​ത​ൽ കൊ​ല്ല​ത്ത്
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം: കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം 22മു​ത​ൽ 24വ​രെ കൊ​ല്ലം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. 625 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 22ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തും.
പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി.​രാ​മ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ക്കും. 23ന് ​വൈ​കു​ന്നേ​രം ആ​റി​ന് ക്യു​എ​സി ഗ്രൗ​ണ്ടി​ൽ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് ധാ​വ്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, ലാ​ൽ​വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി, വി​ജു കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
24ന് ​രാ​വി​ലെ 9.30മു​ത​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ശ്രാ​മം, ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം, ക​പ്പ​ല​ണ്ടി മു​ക്ക് എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ക്കു​ന്ന ക​ർ​ഷ​ക റാ​ലി​ക​ൾ ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ൽ സ​മാ​പി​ക്കും.
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച കാ​ർ​ഷി​ക വ്യാ​വ​സാ​യി​ക ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം-​അ​ഗ്രി​ഫെ​സ്റ്റ് മാ​ർ​ച്ച് ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ഡോ.​അ​ശോ​ക് ധാ​വ്ള, ഹ​ന്ന​ൻ​മു​ള്ള, വി​ജ​യ​കൃ​ഷ്ണ​ൻ, മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​വി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ​മ്മേ​ള​ന ന​ഗ​റി​ൽ ഉ​യ​ർ​ത്തു​ന്ന പ​താ​ക, കൊ​ടി​മ​ര, ദീ​പ​ശി​ഖാ ജാ​ഥ​ക​ൾ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ എ​ത്തും. അ​വി​ടു​ന്ന് മൂ​ന്ന് ജാ​ഥ​ക​ളും ഒ​രു​മി​ച്ച് സ​മ്മേ​ള​ന ന​ഗ​റി​ൽ എ​ത്തും.
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 14 സെ​മി​നാ​റു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി.​രാ​മ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ബാ​ൾ​ഡു​വി​ൻ, പ്ര​സി​ഡ​ന്‍റ് ബി​ജു കെ.​മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.