അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ അ​ജ്ഞാ​ത​നെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു
Tuesday, February 25, 2020 11:54 PM IST
പ​ത്ത​നാ​പു​രം: അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ അ​ജ്ഞാ​ത​നെ പോ​ലീ​സ് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ചു. അ​റു​പ​ത് വ​യ​സു തോ​ന്നി​ക്കു​ന്ന ഇ​യാ​ളെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു.
പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മോ​ട്ടേ​ന്‍​കു​ന്ന് എ​ന്ന സ്ഥ​ല​ത്ത് അ​ല​ഞ്ഞു ന​ട​ന്ന ഇ​യാ​ളെ സ്‌​റ്റേ​ഷ​ന്‍ എ​സ് എ​ച്ച് ഒ ​വി​നോ​ദ് ച​ന്ദ്ര​ന്‍, എ ​എ​സ് ഐ ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്.

കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ്
വീ​ട്ട​മ്മ​യ്‌​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പു​ന​ലൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​യ്‌​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ല​യ​നാ​ട്‌ കൂ​ത്ത​നാ​ടി മ​രു​തി​വി​ള വീ​ട്ടി​ൽ ജ​മാ​ലു​ദ്ദീ​ന്‍റെ ഭാ​ര്യ ഷീ​ജ (52)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷീ​ജ​യെ പ​ന്നി അ​ക​ത്തേ​യ്ക്കു ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷീ​ജ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഭ​ർ​ത്താ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​യ്ക്കും പ​ന്നി ഓ​ടി മ​റ​ഞ്ഞു. ഇ​ട​തു​കാ​ലി​ന്‍റെ തു​ട​ഭാ​ഗ​ത്താ​ണ് കു​ത്തേ​റ്റി​ട്ടു​ള​ള​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഈ ​ഭാ​ഗ​ത്ത് പ​ന്നി​യു​ടെ ശ​ല്യം മൂ​ലം ജ​നം പൊ​റു​തി​മു​ട്ടു​ക​യാ​ണ്.