മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി
Monday, March 30, 2020 10:16 PM IST
നീ​ണ്ട​ക​ര: ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ട്ട് തി​രി​ച്ച് വ​ന്ന ര​ണ്ട് പേ​രെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ചേ​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​യ​വ​ര്‍ കോ​ഴി​ക്കോ​ട്ടും പോ​യി എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഹാ​ര്‍​ബ​റി​ല്‍ ഇ​റ​ങ്ങി​യ ര​ണ്ട് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.
വ​ലി​യ ബോ​ട്ടി​ല്‍ മ​ത്സ്യ ബ​ന്ധ​ന​ത്തി​യി​പ്പോ​യ ഇ​വ​രി​ല്‍ പ​തി​നൊ​ന്ന് പേ​ര്‍ ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. ബോ​ട്ട് കോ​ഴി​ക്കോ​ട​ടു​പ്പി​ച്ച​തി​ന് ശേ​ഷം റോ​ഡ് മാ​ര്‍​ഗം വ​രാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ ത​മി​ഴ് നാ​ട്ടു​കാ​രു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ മ​റ്റൊ​രു വ​ള​ള​ത്തി​ല്‍ പോ​യി ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ട് വ​രു​ക​യാ​യി​രു​ന്നു.