പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​ല്ല
Wednesday, May 20, 2020 10:16 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തി​യ കോ ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​ല്ല. ജി​ല്ല​ക്കാ​രാ​യ ഏ​ഴു​പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്.
അ​തി​ർ​ത്തി ക​ട​ന്നും വി​മാ​ന​മാ​ർ​ഗ​വും ട്രെ​യി​ൻ വ​ഴി​യും കൂ​ടു​ത​ൽ പേ​ർ എ​ത്തു​മ്പോ​ഴേ​യ്ക്കും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്.
ജി​ല്ല​യി​ൽ ഇ​പ്പോ​ഴും 1797 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്. 1782 പേ​രും വീ​ടു​ക​ളി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ 15 പേ​രു​മു​ണ്ട്.
വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 215 പേ​രെ ഒ​ഴി​വാ​ക്കി. 221 പേ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​ക​ളി​ൽ അ​ഞ്ചു പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യ​ത് 21251 പേ​രാ​ണ്. 2740 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 2687 ഫ​ലം വ​ന്നു. 2644 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 53 ഫ​ലം വ​രാ​നു​ണ്ട്. 2530 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഫീ​ൽ​ഡി​ൽ ഉ​ള്ള​ത്. ഇ​വ​ർ ഇ​ന്ന​ലെ 9317 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. ശ്രീ​ല​ത പ​റ​ഞ്ഞു.