അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പു​റ​പ്പെ​ട്ടു
Friday, May 22, 2020 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ്-19 ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി തു​ട​ങ്ങി.
കു​ണ്ട​റ, ഈ​സ്റ്റ് ക​ല്ല​ട, ശൂ​ര​നാ​ട്, കൊ​ട്ടാ​ര​ക്ക​ര, ശാ​സ്താം​കോ​ട്ട, പു​ത്തൂ​ര്‍, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍ കു​ന്നി​ക്കോ​ട്, അ​ഞ്ച​ല്‍, ഏ​രൂ​ര്‍, ക​ട​യ്ക്ക​ല്‍, ച​ട​യ​മം​ഗ​ലം തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും ആ​കെ 730 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​ത്യേ​ക കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി കൊ​ല്ലം റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി അ​വി​ടെ നി​ന്നും പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കു​ള​ള പ്ര​ത്യേ​ക ട്രെ​യി​നി​ല്‍ യാ​ത്ര​യാ​കു​ന്ന​ത്. ശു​ഭ​ക​ര​മാ​യ യാ​ത്രാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ യാ​ത്ര​യാ​ക്കി.